പൂച്ചാക്കൽ : കേരള മഹിളാസംഘം അരൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീധനവിരുദ്ധ പ്രതിജ്ഞ നടത്തി. സംസ്ഥാന വനിത കമ്മിഷൻ അംഗം എം.എസ്. താര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിൽജാ സലിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബീനാ അശോകൻ, ജില്ലാ സെകട്ടറി ദീപ്തി അജയകുമാർ, സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ, ജില്ലാ കമ്മിറ്റി അംഗം ഡി. സുരേഷ് ബാബു, സിന്ധു ബീവി, രാഗിണി രമണൻ, സ്മിത ദേവാനന്ദ്, മുംതാസ് സുബൈർ എന്നിവർ പ്രസംഗിച്ചു.