വള്ളികുന്നം : ഗ്രാമപ്പഞ്ചായത്തിന്റെ കിഴക്കൻ ഭാഗങ്ങളായ മലമേൽചന്ത, നേതാജി ജങ്ഷൻ, പാലത്തുണ്ടിൽ ജങ്ഷൻ, കോയിക്കാരംവിള ഭാഗങ്ങളിൽ സമൂഹവിരുദ്ധരുടെ ശല്യം രൂക്ഷമെന്നു പരാതി. മദ്യപിച്ചെത്തുന്ന സംഘം സ്ത്രീകളെയും കുട്ടികളെയും അസഭ്യംപറയുകയും ശല്യപ്പെടുത്തകയും ചെയ്യുന്നു.

വൈകുന്നേരങ്ങളിൽ റോഡിലൂടെ യാത്രചെയ്യുന്നവരെയാണു സംഘം ശല്യംചെയ്യുന്നത്. പോലീസ് പട്രോളിങ് ശക്തമാക്കുകയും സമൂഹവിരുദ്ധർക്കെതിരേ നടപടി സ്വീകരിക്കുകയും വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.