കായംകുളം : കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ശില്പകലാ ക്യാമ്പ് തുടങ്ങി. 50 ശില്പികൾ സ്വന്തം വീടുകളിൽ ശില്പം നിർമിക്കും. കോവിഡ് കാലത്ത് ശില്പികൾക്ക് സാമ്പത്തികമായി കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണു ക്യാമ്പ് നടത്തുന്നത്. ശില്പി അജയൻ വി. കാട്ടുങ്ങലിന് ശില്പനിർമാണസാമഗ്രികൾ നൽകി സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ക്യാമ്പ് ഉദ്ഘാടനംചെയ്തു.

അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അധ്യക്ഷതവഹിച്ചു. പി.വി. ബാലൻ, എബി എൻ. ജോസഫ്, ബിബിൻ സി. ബാബു, ബിനു അശോക്, ബാലമുരളീകൃഷ്ണൻ, എ.എസ്. സുഗതകുമാരി എന്നിവർ സംസാരിച്ചു.