ആലപ്പുഴ : കേരളത്തിന്റെ ആദ്യ പ്രതിപക്ഷനേതാവ് പി.ടി. ചാക്കോയുടെ 57-ാം ചരമവാർഷികം കേരള കോൺഗ്രസ് (എം) സംസ്‌കാരവേദിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സംസ്കാരവേദി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അധ്യക്ഷത വഹിച്ചു. ജോമോൻ കണ്ണാട്ടുമഠം, തോമസ് കളരിക്കൽ, നസീർ സലാം, ഷീൻ സോളമൻ എന്നിവർ പ്രസംഗിച്ചു.