ചാരുംമൂട് : എൻ.എസ്.എസ്. പന്തളം യൂണിയനിൽപ്പെട്ട 18 സ്വയംസഹായ സംഘങ്ങൾക്കായി ധനശ്രീ പദ്ധതിയിൽ 2.34 കോടി രൂപ വിതരണംചെയ്തു. യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ. രാജേന്ദ്രൻ ഉണ്ണിത്താൻ അധ്യക്ഷനായി. പി.എൻ. രാമകൃഷ്ണപിള്ള, എ.കെ. വിജയൻ, കെ. ശ്രീധരൻ പിള്ള, മുല്ലന്താനം സോമൻ ഉണ്ണിത്താൻ, കെ.കെ. പത്മകുമാർ, ജി. ശങ്കരൻ നായർ, വി. വിപിൻ, രശ്മി തുടങ്ങിയവർ പങ്കെടുത്തു.

നടപ്പുസാമ്പത്തികവർഷം ധനശ്രീപദ്ധതി പ്രകാരം നാലുതവണയായി 11.3 കോടി രൂപ വിതരണം ചെയ്തു.