ആലപ്പുഴ : ഡൽഹിയിൽ കർഷകർ നടത്തിവരുന്ന സമരത്തിന് കിസാൻ ജനത സംസ്ഥാന കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. കർഷകസമരം ഒത്തുതീർപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഓൺലൈൻ യോഗത്തിൽ, കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് സി.കെ. ദാമോദരൻ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ കെ.ജെ. ജോസ്, അലോഷ്യസ് കൊള്ളന്നൂർ, പി.ജെ. കുര്യൻ, പ്രവീൺകുമാർ, പത്മകുമാർ കണ്ണന്തറ എന്നിവർ പങ്കെടുത്തു.