തുറവൂർ : എൻ.ഡി.എ. തുറവൂർ പഞ്ചായത്ത് കിഴക്കൻ മേഖല സ്ഥാനാർഥിസംഗമം നടത്തി. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ മോഹനൻ അധ്യക്ഷനായി. ബി.ജെ.പി. സംസ്ഥാന സമിതിയംഗം സി. മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, ബൈജു, നന്ദു പുല്ലംപ്ലാവിൽ, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.