കുട്ടനാട്: അന്തരിച്ച നടന്‍ നെടുമുടി വേണുവിന്റെ ചിതാഭസ്മം വെള്ളിയാഴ്ച നെടുമുടിയിലെ കുടുംബവീടായ വാലേഴത്തെത്തിക്കും. 

നെടുമുടി വേണുവിന്റെ മക്കളും ഭാര്യയും ചേര്‍ന്നാണു ചിതാഭസ്മം കൊണ്ടുവരുന്നത്. 

ഉച്ചതിരിഞ്ഞ് ചിതാഭസ്മവുമായി കുടുംബം തിരുനാവായ്ക്കു തിരിക്കും. ശനിയാഴ്ച പുലര്‍ച്ചേ തിരുനാവായയില്‍ ചിതാഭസ്മമൊഴുക്കും.