വെളിയനാട്: വെളിയനാട് നല്ലൂത്രക്കാവ് ഭദ്രകാളീക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം ഞായറാഴ്ച ആരംഭിക്കും. രാവിലെ 6.30ന് ഭദ്രദീപപ്രകാശനം. 30ന് രാവിലെ ഒന്‍പതിന് നവഗ്രഹപൂജ, 31ന് രാവിലെ 11.30ന് ഉണ്ണിയൂട്ട്.
ജൂണ്‍ ഒന്നിന് വൈകീട്ട് അഞ്ചിന് വിദ്യാരാജഗോപാലമന്ത്രാര്‍ച്ചന, രണ്ടിന് രാവിലെ 11ന് രുക്മിണീസ്വയംവരം, വൈകീട്ട് അഞ്ചിന് സര്‍വ്വൈശ്വര്യപൂജ, മൂന്നിന് രാവിലെ ഒന്‍പതിന് മഹാമൃത്യുഞ്ജയഹോമം.
10ന് കുചേലസദ്ഗതി, വൈകീട്ട് അഞ്ചിന് നാരങ്ങവിളക്ക്, നാലിന് ഉച്ചയ്ക്ക് മൂന്നിന് അവഭൃഥസ്‌നാന ഘോഷയാത്ര. പ്രതിഷ്ഠാവാര്‍ഷികദിനമായ അഞ്ചിന് രാവിലെ ഒന്‍പതിന് കലശാഭിഷേകം.
തന്ത്രി പറമ്പൂരില്ലത്ത് എന്‍. നീലകണ്ഠഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വവും മേല്‍ശാന്തി പ്രേംചന്ദ് സഹകാര്‍മികത്വവും വഹിക്കും. 10.30ന് പന്തിരുനാഴി മഹാനിവേദ്യം, രാത്രി 10ന് കളമെഴുത്തുംപാട്ട്, തുടര്‍ന്ന് ഗുരുതി.