മാന്നാര്‍: ചെന്നിത്തല കാരാഴ്മ ദേവീക്ഷേത്രത്തില്‍ വെള്ളിയാഴ്ച നടന്ന ദീപക്കാഴ്ച ഭക്തര്‍ക്ക് നിര്‍വൃതിയായി. ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള കൂറ്റന്‍ തടി ചട്ടക്കൂടില്‍ ഈറ കൊണ്ട് രൂപകല്‍പന ചെയ്ത വളയങ്ങള്‍ ഘടിപ്പിച്ച് അതില്‍ മരോട്ടി വിളക്കുകള്‍ സ്ഥാപിച്ചാണ് ദീപക്കാഴ്ച ഒരുക്കിയത്.

ദീപക്കാഴ്ചയില്‍ പുലിവാഹനനായ അയ്യപ്പന്റെ രൂപം ദൃശ്യഭംഗിയേകി. രാവിലെ ലക്ഷാര്‍ച്ചനയും പൊങ്കാലയും ദീപക്കാഴ്ചയ്ക്കുശേഷം കുങ്കുമാഭിഷേകവും നടന്നു. ശ്രീഭുവനേശ്വരി ഹൈന്ദവസംഘടനയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്.