ശ്രീകൃഷ്ണപുരം : ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീയും സുഭിക്ഷ നാട്ടുചന്ത തുടങ്ങി. വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍, വിവിധ ഉത്പന്നങ്ങള്‍ എന്നിവ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗ്രാമപ്പഞ്ചായത്ത് പരിസരത്ത് ഒരുക്കുന്ന ചന്തയില്‍ വില്‍ക്കുന്നതാണ്.
ജനുവരി ആറുമുതല്‍ കൃഷിവകുപ്പിന്റെ വിവിധ കര്‍ഷക ക്ലസ്റ്ററുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ചൊവ്വാഴ്ചദിവസം ചന്തയില്‍ വിപണനം നടത്തുന്നതിനും പദ്ധതിയുണ്ട്. പ്രസിഡന്റ് സി.എന്‍. ഷാജുശങ്കര്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം. രുക്മിണി, പി.കെ. ഗംഗാധരന്‍, വി.സി. ഉണ്ണിക്കൃഷ്ണന്‍, രാജിക, ഉഷ, രാധിക, രാജന്‍, വിനോജ്, ജയശ്രീ എന്നിവര്‍ സംസാരിച്ചു.