നീലംപേരൂര്‍: വൈദ്യുതിത്തൂണിനു സംരക്ഷണം നല്‍കിയിരുന്ന സ്റ്റേകമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് പശു ചത്തു. നാരകത്ര ശ്രീവിലാസത്തില്‍ ഗീതാ ശ്രീകുമാറിന്റെ പശു 11 കെ.വി. വൈദ്യുതിത്തൂണിന്റെ സ്റ്റേക്കമ്പിയില്‍ പടര്‍ന്നു കയറിയ വള്ളിപ്പടര്‍പ്പുകള്‍ തിന്നുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.
പശുവിന്റെ കരച്ചില്‍ കേട്ട് രക്ഷിക്കാന്‍ ശ്രമിച്ച ഗീതയ്ക്കും വൈദ്യുതാഘാതമേറ്റെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വര്‍ഷങ്ങളായി പശുവിനെ വളര്‍ത്തിയുള്ള വരുമാനത്തിലായിരുന്നു ഇവരുടെ കുടുംബം കഴിഞ്ഞിരുന്നത്. വൈദ്യുതി ലൈനിലേക്കു പടര്‍ന്നു കിടക്കുന്ന വള്ളിപടര്‍പ്പുകള്‍ നീക്കണമെന്നു പലതവണ ആവശ്യപ്പെട്ടിട്ടും കെ.എസ്.ഇ.ബി. അധികൃതര്‍ നടപടിയെടുത്തില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.