മാങ്കാംകുഴി: തഴക്കര ഗ്രാമപ്പഞ്ചായത്ത് പടിക്കല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തിയ കുത്തിയിരിപ്പ് സമരം തട്ടിപ്പാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വത്സലാസോമന്‍ പറഞ്ഞു. തഴക്കര ഗ്രാമപ്പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതിലുള്ള അങ്കലാപ്പിലാണ് കോണ്‍ഗ്രസുകാര്‍ ഇപ്പോഴും. അനുവദിക്കാത്ത കുടിവെള്ള പദ്ധതിക്കുവേണ്ടി പഞ്ചായത്തില്‍ തറക്കല്ലിട്ട കോണ്‍ഗ്രസുകാരെ ജനം മറന്നിട്ടില്ലെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ ആക്ഷേപരഹിതമായി നടത്തി വരുന്ന എല്‍.ഡി.എഫ്. ഭരണത്തെ കളങ്കപ്പെടുത്താന്‍ ആരു ശ്രമിച്ചാലും വിലപ്പോവില്ലെന്നും വത്സലാസോമന്‍ പറഞ്ഞു.