കുത്തിയതോട്: ദേശീയപാതയില്‍ അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ക്ക് പരിശീനം നല്‍കി. കുത്തിയതോട് ജനമൈത്രി പോലീസും കോടംതുരുത്ത് പഞ്ചായത്തും ആരോഗ്യവകുപ്പും എക്‌സൈസ് വകുപ്പും ഹൈവേ ജാഗ്രതാ സമിതിയും സംയുക്തമായിട്ടാണ് പരിപാടി നടത്തിയത്.

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. സിറിള്‍ എ. ചെറിയാന്‍, ഡോ. സേതുലക്ഷ്മി, ഡോ. സനീഷ്, കോടംതുരുത്ത് പി.എച്ച്.സി.യിലെ ഡോ. രഞ്ജിത് മോനായി എന്നിവര്‍ ചേര്‍ന്ന് ക്ലാസ് എടുത്തു.

അപകടമുണ്ടായാല്‍ പ്രഥമചികിത്സ നല്‍കി ജീവന്‍ നിലനിര്‍ത്തുന്നതെങ്ങനെയെന്ന് വളരെ വേഗത്തില്‍ മനസ്സിലാക്കി കൊടുക്കുന്നതായിരുന്നു പരിപാടി. കുത്തിയതോട് സി.ഐ. എം.സുധിലാല്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷയായിരുന്നു. എസ്.ഐ. പി.ജി.മധു, ഷാജി, ജിനദേവ് തുടങ്ങിയവര്‍ സംസാരിച്ചു.