ചേര്‍ത്തല: ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്ത മേല്‍ശാന്തിമാരായ എ.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്കും അനീഷ് നമ്പൂതിരിക്കും ചീരപ്പന്‍കളരിയില്‍ സ്വീകരണം നല്‍കും. 11-ന് ഉച്ചകഴിഞ്ഞ് 2.30-നാണ് സ്വീകരണം. ചീരപ്പന്‍ചിറ കളരിയിലെ മണ്ഡലകാലം 16 മുതല്‍ ഡിസംബര്‍ 26വരെ നടക്കും. 41 ദിവസവും ജ്ഞാനവിജ്ഞാന ക്ലാസുകള്‍, അധ്യാത്മിക സംവാദങ്ങള്‍, ആഴിപൂജ, അന്നദാനം എന്നിവയുണ്ടാകും.ശാസ്ത്രാവബോധ കാംപെയ്ന്‍

ചേര്‍ത്തല:
കോളേജ് വിദ്യാഭ്യാസവകുപ്പും കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേര്‍ന്ന് ശ്രീനാരായണ കോളേജില്‍ 'മാറുന്ന പ്രപഞ്ചം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു. 14-ന് കേരള റാലി ഫോര്‍ സയന്‍സ് ജാഥ ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും. അതിന്റെ ഭാഗമായാണ് ശാസ്ത്രാവബോധം വളര്‍ത്തുന്നതിനുള്ള പ്രഭാഷണങ്ങള്‍ നടത്തുന്നത്. 10-ന് ഉച്ചകഴിഞ്ഞ് 2.30-ന് പ്രഭാഷണം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ബി. മനോജ് ഉദ്ഘാടനം ചെയ്യും. ഡോ. ടി.പ്രദീപ് വിഷയം അവതരിപ്പിക്കും.