ചെങ്ങന്നൂര്‍: കൊലക്കത്തി ഉറയിലിട്ട് ജനാധിപത്യ മാര്‍ഗത്തിലേക്ക് വരാന്‍ സി.പി.എം. തയ്യാറാകണമെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചെങ്ങന്നൂരില്‍ യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന രാപകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷുഹൈബ് വധം സി.ബി.ഐ.ക്ക് വിട്ടുള്ള കോടതിവിധി സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനുള്ള താക്കീതാണ്. ഉപതിരഞ്ഞെടുപ്പില്‍ ഷുഹൈബ് ഉള്‍പ്പെടെയുള്ള നിരപരാധികളുടെ രക്തത്തില്‍ സി.പി.എം. മുങ്ങിത്താഴും.
ഒരേ നാണത്തിന്റെ രണ്ടുവശങ്ങളാണ് ബി.ജെ.പി.യും സി.പി.എമ്മും- തിരുവഞ്ചൂര്‍ പറഞ്ഞു. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ നടത്തിയ സമരത്തില്‍ യു.ഡി.എഫ്. കണ്‍വീനര്‍ പി.വി.ജോണ്‍ അധ്യക്ഷത വഹിച്ചു.
ഡി.സി.സി.പ്രസിഡന്റ് എം.ലിജു, ജോസഫ് വാഴയ്ക്കന്‍, ജോണ്‍സണ്‍ ഏബ്രഹാം, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, എം.മുരളി, കെ.എന്‍.വിശ്വനാഥന്‍, ജോര്‍ജ് തോമസ്, രാധേഷ് കണ്ണന്നൂര്‍, ഡി. വിജയകുമാര്‍ തുടങ്ങിയവര്‍ പ്രംസംഗിച്ചു.
സമരത്തിന്റെ സമാപനസമ്മേളനം വെള്ളിയാഴ്ച 10-ന് എ.ഐ.സി.സി. അംഗം ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും.