ചാരുംമൂട്: ഇടക്കുന്നം ചിറയില്‍ കുളത്തിന് കിഴക്കുവശം ടാര്‍റോഡിനരികിലും കൃഷിക്ക് ഒരുക്കിയിട്ടിരുന്ന പുഞ്ചയിലും മാലിന്യം കൊണ്ടുവന്നു തള്ളി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അപ്‌ഹോള്‍സറി കടയിയില്‍നിന്ന് ഉപയോഗശേഷമുള്ള റക്‌സിന്‍ അടക്കമുള്ള ഒരുലോറി സാധനങ്ങളാണ് റോഡിലും പുഞ്ചയിലുമായി ഇട്ടിട്ടുള്ളത്.

രാവിലെ നടക്കാനിറങ്ങിയവരാണ് ഇത് കണ്ടത്. ഉടനെ നൂറനാട് പോലീസിനേയും നൂറനാട് പഞ്ചായത്ത് അധികാരികളേയും അറിയിച്ചു. മാലിന്യത്തില്‍നിന്ന് കണ്ടെടുത്ത കടലാസുകളില്‍നിന്ന് താമരക്കുളം ചത്തിയറയിലുള്ള ഒരുകടയിലേതാണ് മാലിന്യമെന്ന് തിരിച്ചറിഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു.