ചാരുംമൂട്: തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കുവാന്‍ യു.ഡി.എഫ്. മാവേലിക്കര നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ തൊഴിലാളികളും വ്യാപാരസ്ഥാപനങ്ങളും പൂര്‍ണമായി സഹകരിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ചാരുംമൂട് കോണ്‍ഗ്രസ്ഭവനില്‍ നടന്ന യോഗം മുന്‍ എം.എല്‍.എ. കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ രാജു മോളേത്ത് അധ്യക്ഷനായി. കെ.സാദിഖ് അലിഖാന്‍, കോശി എം.കോശി, പി.ഡി.കാര്‍ത്തികേയന്‍, ഷാഹുല്‍ഹമീദ് റാവുത്തര്‍, ദിലീപ്ഖാന്‍, കല്ലുമല രാജന്‍, ഗോപന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.