ലായനികളുടെ മൂല്യം അളക്കുന്നതിനുളള ഏകകമാണ് പി.എച്ച്. മൂല്യം (പൊട്ടന്‍ഷ്യല്‍ ഓഫ് ഹൈട്രജന്‍). ഇതനുസരിച്ച ശുദ്ധജലത്തിന്റെ പി.എച്ച്. മൂല്യം ഏഴാണ്. ഏഴില്‍ താഴെയുളള വെള്ളം അമ്ലഗുണമുളളതായിരിക്കും. ഏഴില്‍ കൂടുതലുള്ളത് ക്ഷാരവും. വെള്ളത്തില്‍ അമ്ലത്തിന്റെ അളവ് കൂടുതലാണെങ്കില്‍ ചെടികള്‍ക്ക് ദോഷമാണ്. വളരെ കൂടിയ അളവിലാണെങ്കില്‍ ചെടികള്‍ കരിഞ്ഞുണങ്ങും. അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ നെല്ല് കരിഞ്ഞുണങ്ങുന്നത് വെള്ളത്തിന്റെ പി.എച്ച്. മൂല്യം പൂജ്യത്തില്‍ താഴെയായതിനാലാണ്. കണക്കെടുപ്പിന് ഡ്രോണ്‍ ഉപയോഗിക്കും.