ആറാട്ടുപുഴ: ആറാട്ടുപുഴ തറയില്‍ക്കടവ് കുറിയപ്പശ്ശേരില്‍ ദേവീക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി. തന്ത്രി മറ്റം വടക്ക് തെക്കേമഠത്തില്‍ ഈശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറിയത്.

ഞായറാഴ്ച രാവിലെ 10.30-ന് കളഭാഭിഷേകം, 11.30-ന് നൂറും പാലും, രാത്രി 10.30-ന് നാടകം. തിങ്കളാഴ്ച രാവിലെ 10-ന് അന്നദാനം, 11.30-ന് നൂറും പാലും, രാത്രി എട്ടിന് അവാര്‍ഡ്ദാന സമ്മേളനം. മുന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗം ആര്‍.നടരാജന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് ബി. നന്ദകുമാര്‍ അധ്യക്ഷനാകും. രാത്രി ഒന്‍പതിന് രാഗസുധ.

ചൊവ്വാഴ്ച രാവിലെ 10.15-ന് അന്നദാനം. വൈകീട്ട് 6.30-ന് ദീപക്കാഴ്ച, 7.15-ന് തൃത്തായമ്പക, എട്ടിന് നാടകം. ബുധനാഴ്ച വൈകീട്ട് ആറിന് ദീപക്കാഴ്ച, എട്ടിന് ഭരതനാട്യം, 9.30-ന് നാടകം.

സമാപനദിവസമായ വ്യാഴാഴ്ച രാവിലെ 6.30-ന് മഹാമൃത്യുഞ്ജയഹോമം, ഏഴിന് പൊങ്കാല, സോപാനസംഗീതം, 9.30-ന് അന്നദാനം, 12-ന് ആയില്യംപൂജ സര്‍പ്പംപാട്ട്, രാത്രി 8.15-ന് ആറാട്ടുകടവില്‍ ദീപക്കാഴ്ച, 8.30-ന് ആറാട്ട് എഴുന്നള്ളത്ത്, 10.30-ന് നൃത്തനാടകം. തുടര്‍ന്ന് 4.30-ന് നടക്കുന്ന കുരുതിയോടെ ഉത്സവ ചടങ്ങുകള്‍ സമാപിക്കും.