ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആള്‍ കേരള ബ്രാഹ്മിണ്‍ ഫെഡറേഷന്‍ നിര്‍ണായക തീരുമാനം ബുധനാഴ്ച. യോഗക്ഷേമസഭ, ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം, ഗൗഡ സാരസ്വത ക്ഷേമസഭ, ശിവദ്വിജ സേവാസമിതി, മലയാള ബ്രാഹ്മണ സമാജം, ഉഡുപ്പി മാധ്വസഭ എന്നീ സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ കേരള ബ്രാഹ്മിണ്‍ ഫെഡറേഷന്‍ പ്രത്യേക കൗണ്‍സില്‍ യോഗം ബുധനാഴ്ച ചെങ്ങന്നൂരില്‍ ചേരും.

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തില്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുക്കുമെന്ന് സംഘടനയുടെ സെക്രട്ടറി ജനറല്‍ സുബ്രഹ്മണ്യന്‍ മൂസത് അറിയിച്ചു.