ആലപ്പുഴ: കേരളാ ഗവണ്‍മെന്റ് ആയുര്‍വേദ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ആരംഭിച്ചു.

ആയുര്‍വേദ നഴ്‌സുമാര്‍ക്ക് എട്ടുമണിക്കൂര്‍ ജോലി നടപ്പിലാക്കുക, കൂടുതല്‍ നഴ്‌സുമാരെ ഭാരതീയ ചികിത്സാ വിഭാഗത്തിലും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലും നിയമിക്കുക തുടങ്ങി എട്ട് ആവശ്യങ്ങളുന്നയിച്ചാണ് സമ്മേളനം നടക്കുന്നത്. കുടുംബസംഗമത്തോടൊപ്പം പരീക്ഷകളില്‍ മികച്ച വിജയം നേടിയ നഴ്‌സുമാരുടെ മക്കളെയും സമ്മേളനത്തില്‍ അനുമോദിച്ചു.

ഞായറാഴ്ച 10ന് നടക്കുന്ന പ്രതിനിധിസമ്മേളനം മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി വി.ടി.മാത്തുകുട്ടി, സംസ്ഥാന പ്രസിഡന്റ് അക്കാമ്മാ പോള്‍, പി.വി.രാജേഷ് എന്നിവര്‍ സംസാരിച്ചു.