ആലപ്പുഴ: രാജ്യത്തെ പാവങ്ങളെ ഇന്ധന വിലവര്‍ദ്ധന ബാധിക്കില്ലെന്ന മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന കേന്ദ്ര സര്‍ക്കാരിന്റെനിലപാട് തന്നെയാണെന്ന് കെ.സി.വേണുഗോപാല്‍ എം.പി.

രാജ്യത്തെ കോടിക്കണക്കിനുവരുന്ന പാവങ്ങളോടുള്ള വെല്ലുവിളിയാണ് മന്ത്രി നടത്തിയ പ്രസ്താവന. കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി നടത്തുന്ന സ്‌പോണ്‍സേര്‍ഡ് പരിപാടിയാണ് ഇന്ധന വിലവര്‍ധന. അല്‍ഫോന്‍സ് കണ്ണന്താനം പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നു മോദിയുടെ ഔദാര്യത്തില്‍ കിട്ടിയ മന്ത്രിസ്ഥാനം പാവപ്പെട്ടവരുടെ മേല്‍ കുതിരകയറാനല്ലെന്നും എം.പി. പറഞ്ഞു.

ജനദ്രോഹനയങ്ങളുടെ കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനസര്‍ക്കാരും മത്സരിക്കുകയാണെന്ന് എം.പി.വ്യക്തമാക്കി.