akhila midhun
അഖിലാ മിഥുൻ

ചേർത്തല: ചേർത്തല സ്വദേശിനി അഖിലാ മിഥുൻ നിർമിച്ച ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഷോർട്ടഫിലിമിന് അന്താരാഷ്ട്ര പുരസ്‌കാരം. അരമണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിനു കൊൽക്കത്ത ഇന്റർ നാഷണൽ കൾട്ട് ഫിലിം ഫെസ്റ്റിവലിൽ ഔട്ട് സ്റ്റാൻഡിങ്‌ അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്.

ഫ്രാൻസ്, ജർമനി, ബ്രസീൽ, അർജന്റീന, ഇറ്റലി, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ മികച്ച ചിത്രങ്ങൾക്കൊപ്പമാണു മലയാളത്തിൽനിന്ന് ഫ്രീഡം അറ്റ് മിഡ്നൈറ്റും മത്സരത്തിനെത്തിയത്. കഴിഞ്ഞ ജനുവരിയിൽ സാമൂഹികമാധ്യമ പേജിൽ സിനിമാതാരങ്ങളായ കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് ആർ.ജെ. ഷാൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രദർശനത്തിനു തുടക്കമിട്ടത്.

ഒരു മാസത്തിനുള്ളിൽ തന്നെ ഒന്നരക്കോടിയോളം പേർ ചിത്രം കണ്ടതായാണു കണക്ക്. ചേർത്തല സ്വദേശിനിയും ആർദ്ര ഹാബിറ്റാറ്റ് എം.ഡി. പി.ഡി. ലക്കിയുടെ മകൾ അഖിലാ മിഥുനാണു ചിത്രം നിർമിച്ചത്. അനുപമ പരമേശ്വരൻ, ഹക്കിം ഷാജഹാൻ എന്നിവരാണ് വേഷമിട്ടത്.

 

Content Highlights: freedom at midnight shortfilm receives international award