ചേര്‍ത്തല: വേള്‍ഡ് മദര്‍ വിഷന്റെ 21-ാം വാര്‍ഷികാഘോഷവും കണിയാംപറമ്പില്‍ മേരി മാത്യു സ്മാരക അവാര്‍ഡ് സമര്‍പ്പണവും നടന്നു. വേള്‍ഡ് മദര്‍ വിഷന്റെ ആസ്ഥാനമായ ചേര്‍ത്തല തൈക്കാട്ടുശ്ശേരി കണിയാംപറമ്പില്‍  വേള്‍ഡ് മദര്‍ വിഷന്‍ സി.ഇ.ഒ ജോയ്.കെ.മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷികാഘോഷവും  കണിയാംപറമ്പില്‍ മേരി മാത്യു സ്മാരക അവാര്‍ഡ് സമര്‍പ്പണ ചടങ്ങും സുപ്രീം കോടതി ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ-സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലെ നിസ്തുല സേവനങ്ങളിലൂടെ സമൂഹത്തിന് മാതൃകയായ 21 പേരെയാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്. ഫലകവും പൊന്നാടയും ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. 

ആലപ്പുഴ ടി.ഡി.മെഡിക്കല്‍ കോളേജിലെ കാരുണ്യം കമ്യൂണിറ്റി ബേയ്‌സ് പാലിയേറ്റീവിന് ജസ്റ്റിസ് സിറിയക് ജോസഫ് ആതുരമിത്ര പുരസ്‌കാരം സമ്മാനിച്ചു. കാരുണ്യ മിത്ര പുരസ്‌കാര ജേതാവ് ലത അനൂപിന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ്മ പുരസ്‌കാരം നല്‍കി. കര്‍ഷക മിത്ര പുരസ്‌കാരം ഷാജി തുണ്ടത്തിലിന് കോവില്‍മല രാജാവ് രാമന്‍ രാജ മന്നന്‍ സമ്മാനിച്ചു.

award distribution

ചടങ്ങില്‍ 'ജലസ്പര്‍ശം കൊതിക്കുന്ന വേരുകള്‍' എന്ന സന്ദേശ ചിത്രത്തിന്റെ പൂജയില്‍ പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ സന്ദേശം നല്‍കി. അരൂര്‍ എം.എല്‍.എ അഡ്വ.എ.എം.ആരിഫ് മുഖ്യപ്രഭാഷണം നടത്തി. നോര്‍ക്ക സെല്‍ പോലീസ് സൂപ്രണ്ട് എന്‍. വിജയകുമാര്‍, രമ ജോര്‍ജ്, ശ്രീനാരായണ മഠാധിപ ഡോ.മാതാ ഗുരുപ്രിയ, ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.പുഷ്പലത, ടി.ഡി. കോളേജ് കാരുണ്യം മോഡല്‍ ഓഫീസറും അസി.പ്രിന്‍സിപ്പലുമായ ഡോ.സൈറു ഫിലിപ്പ്, ചലച്ചിത്ര താരങ്ങളായ ബൈജു എഴുപുന്ന, മാനസ രാധാകൃഷ്ണന്‍, അംബിക മോഹന്‍, ബിബി പ്രസാദ്, കുളപ്പുള്ളി ലീല, റിതു കല്യാണി, എന്‍.ആര്‍.ഐ.കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.എസ്.അഹമ്മദ്, എഴുത്തുകാരി ബീന മേനോന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ക്രിസ്റ്റഫര്‍, സംവിധായകന്‍ സാബു ചേര്‍ത്തല, രാജു പള്ളിപ്പറമ്പില്‍, സിസില്‍ ജോണ്‍, റൂബിന്‍സണ്‍ ജോണ്‍, ജോയ് കൊച്ചുതറ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. 

വിവിധ രംഗങ്ങളില്‍ നിസ്തുല സേവനം കാഴ്ചവെച്ച ഡെയ്‌സി ജേക്കബ്, ശശി കുമാര്‍, ഗിന്നസ്  സുനില്‍ ജോസഫ്, വയലാര്‍ ഗോപാലകൃഷ്ണന്‍, ഐഷ മാധവ്, ആല്‍ബി വിന്‍സെന്റ്, പൂച്ചാക്കല്‍ ജോസ്, ജാക്‌സണ്‍ ആറാട്ടുകുളം,  ആര്യാട് ഭാര്‍ഗവന്‍, വാവ സുരേഷ്, പോളി വടക്കന്‍, നിഷ ജോസ്.കെ.മാണി, രമേശ് കിടങ്ങൂര്‍, ആദിത്യന്‍ സുരേഷ്, കെ.ബി.മധുസുദനന്‍, സി.ബി.സര്‍ക്കാര്‍, നരിയാപുരം വേണു, സരീഷ് കൂത്താട്ടുകുളം എന്നിവരായിരുന്നു  മറ്റ് പുരസ്‌കാര ജേതാക്കള്‍.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത മജീഷ്യന്‍ സി.ബി.സര്‍ക്കാരിന്റെ മാജിക് ഷോ, ചലച്ചിത്ര മിമിക്രി താരം നരിയാപുരം വേണുവിന്റെ കോമഡി ഷോയും ഗസല്‍ ഗായകര്‍ വിനു.വി.ജോര്‍ജ്, ജിനോ.വി.ജോര്‍ജ് എന്നിവര്‍ അവതരിപ്പിച്ച ഗസലും  ഗായകന്‍ ആദിത്യന്‍ സുരേഷിന്റെ സംഗീതവിരുന്നും അരങ്ങേറി. ശ്രീകണ്ഠേശ്വരം ബി.എഡ് കോളജ് മുതിര്‍ന്ന വിദ്യാര്‍ത്ഥിനികളായ ആല്‍ബി ഫ്രാന്‍സിസ്, രവീണ രവീന്ദ്രന്‍, റിയ ജോസഫ്, സൗമ്യ എം.എ, സ്‌നേഹ വി.ജെ, രഞ്ജു മോഹനന്‍, ആഗ്‌നസ്, നയന അഗസ്റ്റിന്‍ എന്നിവര്‍  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആഗ്‌നസ്, തെരേസ  എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു.

Content Highlights: Award distribution, World Mother Vision