ആലപ്പുഴ: കായംകുളം കനക്കുന്ന് പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് 2015-ല്‍ കാണാതായ സ്ത്രീയെ മൈസൂരുവില്‍നിന്നു കണ്ടെത്തി.

ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ കൂടെ അവിടെ രഹസ്യമായി താമസിക്കുകയായിരുന്നു. ഇവരുടെ ഫോണ്‍ നമ്പരിലൂടെയാണ് കേസിനു വഴിത്തിരിവുണ്ടാക്കിയത്. സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്ന കേസുകളുടെ സംസ്ഥാന നോഡല്‍ ഓഫീസറായ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടികള്‍.

ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. ബെന്നി അന്വേഷണത്തിനു നേതൃത്വം നല്‍കി.

എ.എസ്.ഐ. പി. വിനോദ്, എ. സുധീര്‍, സീനിയര്‍ സി.പി.ഒ.മാരായ ടി.എസ്. ബീന, സാബു എന്നിവരാണു രാമനഗറില്‍ നിന്നു സ്ത്രീയെ കണ്ടെത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.