മാന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ പോക്സോ നിയമപ്രകാരം മാന്നാര്‍ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കോട്ടുങ്കല്‍ പുന്നക്കുളം സാന്ത്വനം വീട്ടില്‍ നിഖിലാ(19)ണ് അറസ്റ്റിലായത്.

ഫെയ്സ്ബുക്കില്‍ക്കൂടി പരിചയപ്പെട്ടശേഷം സ്‌നേഹംനടിച്ചു പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ വാട്സാപ്പ് വഴി പ്രതി നിര്‍ബന്ധിച്ച് അയപ്പിച്ചിരുന്നു. ജനുവരി 12-ന് പെണ്‍കുട്ടിയെ പ്രതി തിരുവനന്തപുരത്തേക്കു ബൈക്കില്‍ക്കയറ്റി തട്ടിക്കൊണ്ടുപോയി. പ്രതിയെ തിരുവനന്തപുരത്തുനിന്നാണ് അറസ്റ്റുചെയ്തത്.