സാലഡ് വെള്ളരിയുടെ വളപ്രയോഗം


ഡോ. പ്രദീപ്കുമാര്‍ ടി.

ജൈവകൃഷി അവലംബിച്ച് കൃഷി ചെയ്യുമ്പോള്‍ ജൈവ വളക്കൂട്ടുകള്‍ പല തവണയായി ഒരാഴ്ച ഇടവിട്ട് നല്‍കണം.

സാലഡ് വെള്ളരി

ലിയ ഡിമാന്‍ഡുള്ള സങ്കരയിനം സാലഡ് വെള്ളരി നല്ല വളപ്രയോഗം ആവശ്യമുള്ള വിളയാണ്. ജൈവകൃഷി അവലംബിച്ച് കൃഷി ചെയ്യുമ്പോള്‍ ജൈവ വളക്കൂട്ടുകള്‍ പല തവണയായി ഒരാഴ്ച ഇടവിട്ട് നല്‍കണം. പൊട്ടാഷിന്റെ കുറവ് ജൈവകൃഷിയില്‍ പൊതുവേ കണ്ടുവരാറുണ്ട്. അതിനാല്‍ മതിയായ അളവില്‍ ചാരം അടിവളമായി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ പൊട്ടാഷ് അടങ്ങിയ മിശ്രിതം ദ്രവരൂപത്തില്‍ സ്പ്രേ ചെയ്യണം.

ജൈവ വളക്കൂട്ട് ഉണ്ടാക്കുന്നതിനായി ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടി, ഒരു ഭാഗം എല്ലുപൊടി, ഒരു ഭാഗം മണ്ണിര കമ്പോസ്റ്റ്, അര ഭാഗം കടലപ്പിണ്ണാക്ക്, അര ഭാഗം വേപ്പിന്‍പിണ്ണാക്ക്, ഒരു ഭാഗം ചാരം എന്നിവ കൂട്ടിക്കലര്‍ത്തി ഒരാഴ്ച ഇടവേളയില്‍ തടത്തില്‍ ചേര്‍ക്കണം. 10 സെന്റ് ഉള്ള പോളിഹൗസ്/മഴമറയിലേക്ക് 2.80 കി. ഗ്രാം നൈട്രജനും ഒരു കിലോ ഗ്രാം വീതം ഫോസ്ഫറസും പൊട്ടാഷും ആവശ്യമാണ്.

നേര്‍വളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ 8.70 ഗ്രാം യൂറിയ, അഞ്ചു കിലോ ഗ്രാം ഫാക്ടംഫോസ്, 1.60 കിലോ ഗ്രാം പൊട്ടാഷ് എന്നിവയാണ് ആവശ്യമായി വരിക. എന്നാല്‍ കെ.പി.സി.എച്ച്. -1 ന് കുറച്ചുകൂടി കൂടുതല്‍ വളം നല്‍കേണ്ടിവരും. തൈ നടുമ്പോള്‍ 10 സെന്റ് സ്ഥലത്ത് നാല് കിലോ ഗ്രാം യൂറിയയും അഞ്ച് കിലോ ഗ്രാം ഫാക്ടംഫോസും 1.60 കിലോ ഗ്രാം പൊട്ടാഷും വേരില്‍നിന്നും അകലം പാലിച്ചുകൊണ്ട് മണ്ണില്‍ കലര്‍ത്തി നല്‍കണം. വള്ളി പടര്‍ന്നു പൂവിട്ടു തുടങ്ങുമ്പോള്‍ 4.70 കിലോ ഗ്രാം കൂടി മണ്ണില്‍ കലര്‍ത്തി നല്‍കണം.

കായ പിടിച്ചുവരുമ്പോള്‍ യൂറിയയും പൊട്ടാഷും വീണ്ടും രണ്ടു കിലോ ഗ്രാം വീതം നല്‍കണം. ഇത് കൂടാതെ 19:19:19 എന്ന രാസവളം അഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് കായ വലുപ്പം വെക്കുന്ന സന്ദര്‍ഭത്തില്‍ ഒരാഴ്ച ഇടവിട്ട് 3-4 തവണകളായി തളിക്കണം. ചെടിയുടെ വളര്‍ച്ചയ്ക്കും രോഗകീട നിയന്ത്രണത്തിനും ഫിഷ് അമിനോ ആസിഡ് (മത്തി ശര്‍ക്കര മിശ്രിതം) നാല് മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം.

വിവരങ്ങള്‍ക്ക്: 9188248481

Content Highlights: What Is the Best Fertilizer for salad cucumber

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented