പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഏതുപ്രായത്തിലുള്ള തെങ്ങിനെയും ബാധിക്കുന്ന കുമിള്‍രോഗമാണ് കൂമ്പുചീയല്‍. പ്രത്യേകിച്ച് പ്രായംകുറഞ്ഞ തെങ്ങുകളെ ഇത് അധികമായി ബാധിക്കുന്നതായി കണ്ടുവരുന്നുണ്ട്. കാറ്റുവഴിയാണ് ഇത് പടരുന്നത്. മഴക്കാലത്തോ തൊട്ടടുത്തസമയത്തോ ആണ് ഈ രോഗം സാധാരണ കാണുക. തെങ്ങിന്‍തൈയില്‍ കൂമ്പോല മഞ്ഞനിറമാവുകയും മെല്ലെ വലിച്ചാല്‍ ഊരിപ്പോരുകയും ചെയ്യും. വലിയ തെങ്ങിലാകട്ടെ കൂമ്പോലയുടെ നിറം മഞ്ഞയായി കടഭാഗം ഒടിഞ്ഞുതൂങ്ങും. ഓലകളുടെ കടഭാഗവും മണ്ടയിലെ മൃദുകോശങ്ങളും അഴുകിയതിനാല്‍ ദുര്‍ഗന്ധംവമിക്കും. ചീയല്‍ ഉള്‍ഭാഗത്തേക്ക് വ്യാപിച്ചാല്‍ ഓലകള്‍ ഓരോന്നായി വാടിയുണങ്ങി കൊഴിയും. തുടക്കത്തില്‍ രോഗംകണ്ടെത്തി നിയന്ത്രിച്ചില്ലെങ്കില്‍ തെങ്ങ് നശിക്കും.
പ്രതിരോധമായി മഴയ്ക്കുമുമ്പ് മണ്ട വൃത്തിയാക്കി നാമ്പോലയുടെ ചുവട്ടിലായി ഓലക്കവിളുകളില്‍ ഒരുശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുകയും 45 ദിവസം കഴിഞ്ഞു ആവര്‍ത്തിക്കുകയും വേണം. തുടക്കത്തില്‍ നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കണം. രോഗബാധയുണ്ടായ തെങ്ങിന്റെ മണ്ടയിലെ അഴുകിയഭാഗങ്ങള് ചെത്തിനീക്കി 10 ശതമാനം വീര്യമുള്ള ബോര്‍ഡോ കുഴമ്പ് (100 ഗ്രാം തുരിശും 100 ഗ്രാം ചുണ്ണാമ്പും 500 മില്ലിവീതം വെള്ളത്തില്‍ വെവ്വേറെ കലക്കി രണ്ടും കൂട്ടിയോജിപ്പിച്ച മിശ്രിതം) പുരട്ടണം. പുരട്ടിയഭാഗം മഴവെള്ളം കടക്കാത്തവിധം പ്ലാസ്റ്റിക് സഞ്ചികൊണ്ട് മൂടണം.
നീക്കിയഭാഗങ്ങള് കത്തിച്ചുകളയണം. കൂടാതെ അഞ്ചുഗ്രാം മാങ്കോസെബ് സാഷെ മൂന്നുപാക്കറ്റ് വീതം തെങ്ങിന്റെ കൂമ്പിനുചുറ്റുംവെക്കുക. ഇതില്‍നിന്ന് ചെറിയതോതില്‍ കൂമ്പില്‍ നനവ് വീണുംമറ്റും എത്തുന്ന കുമിള്‍നാശിനി രോഗസംരക്ഷണം നല്‍കും. കൂടാതെ തടത്തില്‍ വെള്ളംകെട്ടാതെ നോക്കണം. ട്രൈക്കോഡെര്‍മ ചേര്‍ത്ത് മെച്ചപ്പെടുത്തിയ ചകിരിച്ചോറ് കട്ട രണ്ടെണ്ണംവീതം മഴയ്ക്കുമുമ്പ് നാമ്പോലയുടെ കവിളില്വെക്കുന്നതും നല്ലതാണ്.
Content Highlights: ways to prevent bud rotting of coconut
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..