വെർട്ടിക്കൽ ഗാർഡൻ | ഫോട്ടോ : മനീഷ് ചേമഞ്ചേരി, മാതൃഭൂമി
ഇലവിളച്ചെടികളുടെ വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ് രീതികള്‍ പരിചയപ്പെടുത്തുന്ന പരിശീലനം ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹോര്‍ട്ടികള്‍ച്ചര്‍ ജനുവരി 12-ന് രാവിലെ ഒന്പതുമുതല് വൈകീട്ട് 5.30 വരെ സംഘടിപ്പിക്കുന്നു. ചുരുങ്ങിയസ്ഥലത്തും വെര്‍ട്ടിക്കല്‍ ഗാര്‍ഡനിലൂടെ ഇലവിളക്കൃഷി നടത്തി വരുമാനമുണ്ടാക്കുന്ന മാര്‍ഗങ്ങളാണ് പരിശീലിപ്പിക്കുന്നത്.
ഇലവിളക്കൃഷിക്ക് അനുയോജ്യമായ നടീല്മാധ്യമങ്ങള്, ചെടികള്‍, ജലസേചനരീതി, പോഷകങ്ങള്‍ എന്നിവയെക്കുറിച്ചും വിശദീകരിക്കും. ഈ മേഖലയില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്ളോമ നേടിയവര്‍, പ്രൊഫഷണലുകള്‍, സ്വയംസഹായസംഘങ്ങള്‍, വീട്ടമ്മമാര്‍ ഇങ്ങനെ ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. തിയറിയും പ്രായോഗികപരിശീലനവും ഉണ്ടാകും.
ഓഫ്ലൈന് പരിശീലനത്തിന് 2000 രൂപയും ഓണ്‍ലൈന്‍ പരിശീലനത്തിന് 1000 രൂപയുമാണ്. ജനുവരി 11 വരെ രജിസ്റ്റര്‍ചെയ്യാം. വിവരങ്ങള്‍ക്ക്: http://www.bessthort.in | 7760883948
Content Highlights: vertical gardening training
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..