മുളകിനെ ബാധിക്കുന്ന ഇലമുരടിപ്പ് രോഗം മാറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍


സുരേഷ് മുതുകുളം

പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി

ഇലമുരടിപ്പ് അഥവാ ഇലചുരുളല്‍, മുളകിനെ പിടികൂടുന്ന ഒരു പ്രധാന വൈറസ് രോഗമാണ്. ചെടിയുടെ വളര്‍ച്ച മുരടിക്കുക, ഇലകള്‍ ചുരുണ്ട് വികൃതമാകുക, പുതിയ ഇലകളില്‍ മഞ്ഞളിപ്പ് കാണുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഒന്നിലേറെ വൈറസുകളുടെ ഉപദ്രവവും ഒപ്പം ഇലപ്പേന്‍, മുഞ്ഞ, മണ്ഡരി എന്നിവയുടെ ഒന്നിച്ചുള്ള ഉപദ്രവവും ഇത് വഷളാക്കുകയും ചെയ്യാറുണ്ട്.

രോഗംവന്ന ചെടി പിഴുതുനീക്കി നശിപ്പിക്കാം. മറ്റൊന്ന് വൈറസ് പരത്തുന്ന കീടങ്ങളെ നശിപ്പിക്കുക എന്നതാണ്. ഏറെ താമസിച്ചുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകണമെന്നില്ല. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതമാണ് മുരടിപ്പിനെതിരേയുള്ള മികച്ച ജൈവകീടനാശിനി. ഇലയുടെ ഇരുവശത്തും തണ്ടിലും എത്തുംവിധം വേണം ഇത് തളിക്കാന്‍. 'നന്മ' എന്ന ജൈവകീടനാശിനിയും നന്ന്. ഇത് അഞ്ച് മില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ചു തളിക്കാം. വെര്‍ട്ടിസിലിയം ലെക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി രണ്ടാഴ്ച ഇടവിട്ട് ഇലകളുടെ അടിഭാഗത്തായി തളിക്കാം. നിംബിസിഡിന്‍ 2.5 മില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം.

കെ.വി.കെ. രക്ഷ എന്ന് പേരായ മരുന്ന് ആറ് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുന്നതും വൈറസ് വാഹികളായ നീരൂറ്റിക്കീടങ്ങളെ നിയന്ത്രിക്കും. ഓര്‍ഗാനിക് സര്‍ട്ടിഫൈഡ് കീടനാശിനികള്‍ നിശ്ചിതതോതില്‍ തളിച്ചും നിയന്ത്രിക്കാം.

കീടനാശിനിയായ ഡൈമെത്തോയേറ്റ് ഒന്നര മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ഇതിലേക്ക് ഒരു മില്ലി പശയും ചേര്‍ത്ത് ഇലകളുടെ അടിവശത്തു നന്നായി തളിക്കുകയാണ് വൈറസ് വ്യാപികളെ നിയന്ത്രിക്കാവുന്ന രാസനിയന്ത്രണ മാര്‍ഗം.

Content Highlights: tips to treat leaf spot disease in chilli plants

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented