റംബുട്ടാൻ | ഫോട്ടോ: മാതൃഭൂമി
വീട്ടുമുറ്റത്ത് റംബുട്ടാന്‍ മരം കഴിഞ്ഞ മൂന്നു വര്‍ഷമായി പൂവിടുന്നു. പക്ഷേ, കായുണ്ടാകുന്നില്ല. ചിലര്‍ പറയുന്നു ആണ്‍മരമാണെന്ന്. അങ്ങനെയുണ്ടോ ?
റംബുട്ടാനില്‍ ആണ്‍-പെണ്‍ വ്യത്യാസമുണ്ട് എന്നത് ശരിയാണ്. ആണ്‍ -പെണ്‍ മരങ്ങളുണ്ട്. സ്വാഭാവികമായും പെണ്‍ മരങ്ങളേ കായ് പിടിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ വിത്തുമുളച്ചുണ്ടാകുന്ന തൈകള്‍ കൃഷിക്ക് നന്നല്ല. പകരം നല്ല ഗുണമേന്മയുള്ള ബഡ് ചെയ്ത തൈകള്‍ വേണം കൃഷി ചെയ്യാന്‍.
ഇത്തരം തൈകളായാല്‍ നട്ട് മൂന്നാംവര്‍ഷം മുതല്‍ പുഷ്പിക്കുകയും തുടര്‍ന്ന് നല്ല പരിചരണം നല്‍കിയാല്‍ ആറു മുതല്‍ എട്ടുവര്‍ഷത്തിനുള്ളില്‍ ഉയര്‍ന്നതോതില്‍ വിളവ് നല്‍കാന്‍ തുടങ്ങുകയും ചെയ്യും. മരങ്ങള്‍ തമ്മില്‍ 40 അടി അകലമാണ് കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചത്.
ജൈവകൃഷിയോട് നന്നായി പ്രതികരിക്കുന്ന വിളയാണ് റംബുട്ടാന്‍. ബഡ് തൈകള്‍ നട്ടുവളര്‍ത്തുക എന്നതേയുള്ളു ഇതിനു പരിഹാരം.
Content Highlights: Tips to grow Rambutan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..