കൃഷിയന്ത്രങ്ങള്‍ നന്നാക്കാം, അടുത്തെത്തും മെക്കാനിക്കുകള്‍


ടിജോ ജോസ്

ഫോട്ടോ : അരുൺ കൃഷ്ണൻകുട്ടി, മാതൃഭൂമി

കൃഷിയിടത്തില്‍ നൂതന കാര്‍ഷികയന്ത്രങ്ങള്‍ പരീക്ഷിക്കുന്ന കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ഇവയുടെ പരിപാലനവും അറ്റകുറ്റപ്പണികളും. കൃഷിപ്പണി എളുപ്പമാക്കുന്ന ചെറുതും വലുതുമായ നിരവധി ഉപകരണങ്ങള്‍ വിപണിയിലുണ്ടെങ്കിലും സാധാരണ കര്‍ഷകന് ഇവ വാങ്ങാന്‍ മടിയാണ്. സാങ്കേതികപരിജ്ഞാനത്തിന്റെ കുറവും അറ്റകുറ്റപ്പണിനടത്താനുള്ള മെക്കാനിക്കുകളുടെ അഭാവവുമാണ് പ്രധാന കാരണം.

അറ്റകുറ്റപ്പണി ഉറപ്പാക്കാം

കേരളസംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷനാണ് പ്രാദേശികതലത്തില്‍ കാര്‍ഷികോപകരണങ്ങളുടെ അറ്റകുറ്റപ്പണിയും പരിപാലനവും ഉറപ്പാക്കാന്‍ നടപടിയുമായി രംഗത്തെത്തുന്നത്. സംസ്ഥാനത്തെ 30 തൊഴില്‍രഹിതരായ കാര്‍ഷിക എന്‍ജിനിയറിങ് ബിരുദധാരികളെവീതം കണ്ടെത്തി കാര്‍ഷികയന്ത്ര പ്രവര്‍ത്തന സേവനത്തില്‍ പരിശീലനംനല്‍കി കൃഷിയിടത്തിലെത്തിക്കയെന്ന ദൗത്യമാണ് മിഷന്‍ ഏറ്റെടുത്തിട്ടുള്ളത്.

ഓരോ ജില്ലയില്‍നിന്നും തൊഴില്‍രഹിതരായ ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്, ഡീസല്‍ മെക്കാനിക്, മെക്കാനിക്ക് ഇന്‍ അഗ്രിക്കള്‍ച്ചര്‍ മെഷിനറി, മെക്കാനിക്കല്‍ സര്‍വീസിങ് ആന്‍ഡ് അഗ്രോമെഷിനറി, ഫാം പവര്‍ എന്‍ജിനിയറിങ്, മെക്കാനിക് ട്രാക്ടര്‍ എന്നീ ട്രേഡുകളില്‍ ഐ.ടി.ഐ.യോ വി.എച്ച്.എസ്.ഇ. കോഴ്സോ പാസായവരെ കണ്ടെത്തി സാങ്കേതികവും പ്രായോഗികവുമായ പരിശീലനം നല്‍കിയാണ് മെക്കാനിക് രംഗത്ത് വിന്യസിക്കുക.

സമഗ്ര പരിശീലനം

അപേക്ഷകരെ 20 പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച് കാര്‍ഷികയന്ത്ര പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയില്‍ 20 ദിവസത്തെ തീവ്രപരിശീലനം നല്‍കിയാണ് കൃഷിയിടങ്ങളിലേക്ക് എത്തിക്കുക. മെക്കാനിക്കുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചതായും വൈകാതെ തുടര്‍നടപടി ഉണ്ടാകുെമന്നും കാര്‍ഷിക യന്ത്രവത്കരണ ദൗത്യം അധികൃതര്‍ പറഞ്ഞു.

Content Highlights: tips for maintanence of agricultural machinery and mechanics will come to farmers for repairing

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented