രോഗ-കീട നിയന്ത്രണത്തിന് സൗരോര്‍ജം


സുരേഷ് മുതുകുളം

പരിസ്ഥിതിസൗഹൃദരീതിയില്‍ സൂര്യന്റെ ചൂടുപയോഗിച്ചു മണ്ണിലുള്ള കീടങ്ങളെയും രോഗാണുക്കളെയും നശിപ്പിക്കുന്ന രീതിയാണിത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ല്ല വെയിലുള്ളപ്പോഴും വേനല്‍ക്കാലത്തും വൃഥാ പാഴായിപ്പോകുന്ന സൗരോര്‍ജം മതി നമുക്ക് സമസ്തവിളകളുടെയും ഇരിപ്പിടമായ മണ്ണ് രോഗ-കീട മുക്തമാക്കാന്‍. കാര്യമായ ചെലവുമില്ല. മറ്റ് കീടനാശിനിപ്രയോഗവും വേണ്ട. കൃഷിശാസ്ത്രം ഈ സങ്കേതത്തിന് ''സോയില്‍ സോളറയ്‌സേഷന്‍'' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പരിസ്ഥിതിസൗഹൃദരീതിയില്‍ സൂര്യന്റെ ചൂടുപയോഗിച്ചു മണ്ണിലുള്ള കീടങ്ങളെയും രോഗാണുക്കളെയും നശിപ്പിക്കുന്ന രീതിയാണിത്.

വിളകളുടെ വളര്‍ച്ചയ്ക്കും വര്‍ധനയ്ക്കുംനഴ്‌സറികളിലും പോട്ടിങ് മിശ്രിതം തയ്യാറാക്കുന്ന വേളയിലും ഇതിനു പ്രത്യേകപ്രാധാന്യമുണ്ട്. പ്രധാന കൃഷിസ്ഥലത്തും സൂര്യതാപീകരണംചെയ്യാം. വിളകളുടെ വളര്‍ച്ച മെച്ചപ്പെടുത്തി വിളവര്‍ധനയ്ക്കും ഉപകരിക്കും. വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം കിട്ടുന്നസമയത്തു സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ഈര്‍പ്പമുള്ള മണ്ണ് മൂടി അണുമുക്തമാക്കുകയാണ് ചെയ്യുക. ആദ്യം തടം തയ്യാറാക്കി കല്ലും കട്ടയും നീക്കി നിരപ്പാക്കണം. ജൈവവളങ്ങള്‍ ചേര്‍ക്കുക. എന്നിട്ടു ചതുരശ്രമീറ്ററിനു അഞ്ചുലിറ്റര്‍ എന്ന തോതില്‍ നനയ്ക്കുക.

100-150 ഗേജുള്ള സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് തടം മൂടി വായു കടക്കാതെ അരികുകള്‍ മണ്ണിട്ട് മൂടുക. അപ്പോള്‍ അകത്തുള്ള ചൂടും ഈര്‍പ്പവും അതുപോലെ നിലനില്‍ക്കും. ഇടയ്ക്കു വായു അറകളില്ലാതെ പ്ലാസ്റ്റിക് ഷീറ്റും മണ്ണും എല്ലായിടത്തും ചേര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കണം. ഷീറ്റ് പറന്നുപോകരുത്. 20-30 ദിവസം ഇതുപോലെത്തന്നെ ഇടാം. പക്ഷികളും മൃഗങ്ങളും കടക്കാതെ നോക്കണം. അതിനുശേഷം പോളിഷീറ്റ് മാറ്റി വിത്തുപാകാം.

പോട്ടിങ് മിശ്രിതത്തിനാണെങ്കില്‍ അതും ഇതുപോലെ നിരപ്പായ തറയില്‍ വിരിച്ചു ഷീറ്റുകൊണ്ട് മൂടിയിടണം. കുരുമുളക് തൈകളും മറ്റും മുളപ്പിക്കാന്‍ ഉത്തമമിശ്രിതമാണിത്. പ്രധാനകൃഷിയിടത്തില്‍ വാരങ്ങളില്‍ ജൈവവളംചേര്‍ത്ത് ഷീറ്റ് മൂടിയാല്‍ മതി. ഇഞ്ചി, മഞ്ഞള്‍, വാഴ, മരച്ചീനി, വെള്ളരിവര്‍ഗ പച്ചക്കറികള്‍ എന്നിവയ്‌ക്കെല്ലാം സൂര്യതാപീകരണം നല്ലതാണ്.

ഗുണങ്ങള്‍

രോഗകാരികളായ കുമിളുകളുടെ വളര്‍ച്ച തടയുക, വിളനാശം വരുത്തുന്ന നിമാവിരകളെ നശിപ്പിക്കുക, ബാക്ടീരിയകളെ നശിപ്പിക്കുക, മണ്ണില്‍ മുട്ടയിടുന്ന കീടങ്ങളുടെ മുട്ടയും പുഴുവും ഒക്കെ നശിപ്പിക്കുക, കളകളെ ഫലവത്തായി നിയന്ത്രിക്കുക, ഒപ്പം വിളകളുടെ വളര്‍ച്ചനിരക്ക് കൂട്ടി വിളവ് വര്‍ധിപ്പിക്കുക. ഇങ്ങനെ കാര്യമായ ചെലവില്ലാതെ കര്‍ഷകന് കിട്ടുന്ന ഗുണങ്ങള്‍ അനേകം.

Content Highlights: Soil Solarization For Weed Control And Pest Management


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented