പൊള്ളുരോഗം ബാധിച്ച കുരുമുളക് ഇല
കുരുമുളകുമണികള്‍ പാകമാകുന്നതിനുമുമ്പ് ധാരാളമായി കൊഴിയുന്നതെന്തുകൊണ്ട്, പരിഹാരമെന്താണ് ?
കുരുമുളകുമണികള്‍ കൊഴിയുന്നതിന് കാരണങ്ങള്‍ പലതാണ്. പൊള്ളുവണ്ടിന്റെ ഉപദ്രവം, പൊള്ളുരോഗം, വരള്‍ച്ച, നനവിന്റെ പോരായ്മ തുടങ്ങി വിവിധ കാരണങ്ങളുണ്ട്. നിലവില്‍ മണി കൊഴിയുന്നതിനുകാരണം അന്തരീക്ഷത്തിലെ ഉയര്‍ന്ന ചൂടുതന്നെയാകാനാണ് സാധ്യത. മാത്രമല്ല, ഇപ്പോള്‍ കുരുമുളകിന്റെ വിളവെടുപ്പ് സമയമാണല്ലോ. തിരികളില്‍ ഒന്നോ രണ്ടോ മണികള്‍വീതം പഴുത്തിട്ടുണ്ടെങ്കില്‍ വിളവെടുപ്പ് നടത്താം.
പൊള്ളുവണ്ടിന്റെ ശല്യം സാധാരണ ഓഗസ്റ്റ് മാസമാണ് കൂടുതലായി കാണുക. പൊള്ളുരോഗത്തിനാണ് പിന്നെ സാധ്യത കാണുന്നത്. ഇതിന് തിരികൊഴിച്ചില്‍ എന്നും പേരുണ്ട്. ഇലകളില്‍ മഞ്ഞവലയമുള്ള പുള്ളിക്കുത്തുകളാണ് പൊള്ളുവണ്ടിന്റെ മുഖ്യലക്ഷണം. ഇത് ക്രമേണ വ്യാപിച്ച് ഇലയാകെയും പിന്നെ തിരികളിലേക്കും എത്തും. ആദ്യം തിരിയുടെ അറ്റത്തുള്ള മണികളില്‍ കറുത്ത കുത്തുകള്‍ വീഴും. ക്രമേണ തിരികളില്‍ മണികള്‍ ഉണങ്ങിപ്പിളര്‍ന്ന് പൊള്ളയായി കൊഴിയും. തിരികള്‍തന്നെ കൊഴിയാനും മതി. വേനല്‍മാസങ്ങളില്‍ നന്നായി നനയ്ക്കുന്ന കൊടികളില്‍ പൊള്ളുരോഗം താരതമ്യേന കുറവായിക്കാണുന്നു.
കൊടികളിലെ തണല്‍കുറച്ച് ക്രമീകരിക്കണം. ഒപ്പം തോട്ടം വൃത്തിയായി സൂക്ഷിക്കണം. സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. മഴയ്ക്കുമുമ്പും പിമ്പും കോപ്പര്‍ ഓക്‌സി ക്ലോറൈഡ് രണ്ടുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിക്കുക. കൊടികള്‍ പൂക്കുന്നതിനുമുമ്പ് (കഴിയുമെങ്കില്‍ ജൂണ്‍ അവസാനം-ജൂലായ് ആദ്യംതന്നെ) മരുന്നുതളിക്കുന്നത് കൂടുതല്‍ ഗുണംചെയ്യും. ആവശ്യംനോക്കി രണ്ടോ മൂന്നോ തവണ മരുന്നുതളി ആവര്‍ത്തിക്കാം.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: Pepper Plant Diseases and Problems
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..