റംബുട്ടാന്‍ മരത്തിന്റെ ഇലയുടെ അഗ്രഭാഗം കരിഞ്ഞുണങ്ങുന്നു; പരിഹാരം എന്ത്?


റംബുട്ടാന്‍ തൈ വാങ്ങി വളര്‍ത്തുന്നവരെ വിഷമത്തിലാക്കുന്ന രോഗമാണ് ഇല കരിയല്‍ അഥവാ 'ലീഫ് നെക്രോസിസ്'.

റംബുട്ടാൻ | ഫോട്ടോ: മാതൃഭൂമി

വീട്ടുവളപ്പില്‍ വളര്‍ത്തുന്ന റംബുട്ടാന്‍ മരത്തിന്റെ ഇലകള്‍ പ്രത്യേകിച്ച് അഗ്രഭാഗം കരിഞ്ഞുണങ്ങുന്നു എന്താണ് കാരണം. പരിഹാരം എന്താണ്?

വളരെ ആഗ്രഹത്തോടെ റംബുട്ടാന്‍ തൈ വാങ്ങി വളര്‍ത്തുന്നവരെ വിഷമത്തിലാക്കുന്ന രോഗമാണ് ഇല കരിയല്‍ അഥവാ 'ലീഫ് നെക്രോസിസ്'. പലയിടത്തും റംബുട്ടാന്‍ നന്നായി വളരുമെങ്കിലും ഇലകള്‍ അഗ്രവും അരികുകളും കരിഞ്ഞുണങ്ങി ക്രമേണ കൊഴിയുക പതിവുകാഴ്ചയുമാണ്.

അഗ്രഭാഗത്തു തുടങ്ങുന്ന ഇല കരിയല്‍ ക്രമേണ ഇലകളുടെ മധ്യഭാഗത്തേക്കു വ്യാപിച്ച് ഇലകള്‍ പൊഴിയുകയാണ് പതിവ്. ഇല കരിയാന്‍ കാരണങ്ങള്‍ ഒന്നിലധികമുണ്ട്; വേണ്ടത്ര നീര്‍വാര്‍ച്ചയില്ലാത്ത മണ്ണ്, മണ്ണില്‍ നനവിന്റെ അംശം തീരെ കുറഞ്ഞ് ജലദൗര്‍ലഭ്യം അനുഭവപ്പെടുക, ഉയര്‍ന്ന അളവിലുള്ള വളപ്രയോഗം, വെള്ളക്കെട്ട്, മണ്ണിലെ ഉപ്പുരസത്തിന്റെ ആധിക്യം, പൊട്ടാഷിന്റെ കുറവ് ഇങ്ങനെ കാരണങ്ങള്‍ പലതാണ്.

ഇലകരിയല്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ ആവശ്യത്തിന് നനയ്ക്കുകയും പൊട്ടാഷ് വളം ചേര്‍ക്കുകയുംചെയ്യണം. സമീകൃത വളപ്രയോഗമാണ് പ്രധാനമെങ്കിലും പൊട്ടാഷ് വളത്തില്‍ കുറവുവരരുത്. റംബുട്ടാന്‍ പുഷ്പിക്കാന്‍ തുടങ്ങും മുമ്പ് 300 ഗ്രാം മുതല്‍ ഒരുകിലോവരെ പൊട്ടാഷ് വളം വീതിച്ച് മഴയോടനുബന്ധിച്ചു ചേര്‍ക്കാം.

ഇതിന് മ്യുറിയേറ്റ് ഓഫ് പൊട്ടാഷ് 100-250 ഗ്രാം ചെറിയ മരങ്ങള്‍ക്ക് ഗുണകരമാണ്. ഇത് കായ്ക്കുന്നതുവരെ തുടരണം. ജൈവവളം സമൃദ്ധമായി നല്‍കുന്നതും ഇലകരിയല്‍ കുറയ്ക്കും. ഒരു ചെടിക്കു കുറഞ്ഞത് 50 കിലോ എങ്കിലും ജൈവവളം വളര്‍ന്നുതുടങ്ങുമ്പോള്‍ നല്‍കിത്തുടങ്ങണം. ചാണകപ്പൊടിക്കുപുറമേ വേപ്പിന്‍ പിണ്ണാക്ക്‌ട്രൈ, എല്ലുപൊടി തുടങ്ങിയവയും ഉപയോഗിക്കാം. ജീവാമൃതം നേര്‍പ്പിച്ച് തളിക്കുന്നതും ഗുണംചെയ്യും.

തയ്യാറാക്കിയത്: സുരേഷ് മുതുകുളം

Content Highlights: Leaf Scorch On Rambutan Trees, What causes it, what is the solution

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented