.jpg?$p=b103e4b&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കാര്‍ഷികമേളയില്‍നിന്ന് വാങ്ങിവെച്ച ഒട്ടുമാവിന്‍ തൈയുടെ ഇളംകൊമ്പുകള്‍ ഈയിടെ ഉണങ്ങിക്കരിയാന്‍ തുടങ്ങുന്നു. കാരണവും പ്രതിവിധിയും നിര്‍ദേശിക്കാമോ ?
മഴയും വെയിലും മാറിമാറിവരുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന കുമിള്‍ബാധയാണ് മാവിന്‍തൈയുടെ ശിഖരങ്ങള്‍ ഉണങ്ങാന്‍ കാരണം. മുന്‍കൂട്ടി പ്രതിരോധമെന്ന നിലയ്ക്ക് കുമിള്‍നാശിനികള്‍ തളിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു. ഇനി കുമിള്‍നാശിനിപ്രയോഗം നടത്തി തൈ രക്ഷിക്കാം.
ഇതിന് ഉണങ്ങിയശിഖരം ഉണക്കിന് ഒരിഞ്ചുതാഴെവെച്ചു മുറിച്ചുനീക്കണം. എന്നിട്ടു മുറിവായില്‍ ബോര്‍ഡോക്കുഴമ്പ് പുരട്ടണം (100 ഗ്രാംവീതം നീറ്റുകക്കയും തുരിശും വെവ്വേറെ അരലിറ്റര്‍വീതം വെള്ളത്തില്‍ കലക്കി രണ്ടും യോജിപ്പിച്ചാല്‍ ബോര്‍ഡോക്കുഴമ്പായി).
ഒരുശതമാനം ബോര്‍ഡോമിശ്രിതം തൈമുഴുവന്‍ നന്നായി തളിക്കുക. സ്യൂഡോമോണസ് എന്ന മിത്രബാക്റ്റീരിയയുടെ പൊടി 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും രോഗം നിയന്ത്രിക്കും. ഇവ മുന്‍കൂട്ടി ചെയ്താല്‍ മാവിന്‍തൈക്ക് രോഗംവരാതെ രക്ഷിക്കാം.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..