പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പൂവിട്ടു തുടങ്ങിയ മുളക് ചെടിയുടെ ഇലകളും പൂവും കുരുടിച്ചു കരിഞ്ഞു പോകുന്നു. എന്താണ് പ്രതിവിധി ?
വൈറസ് രോഗമാണ് മുളകിന്റെ ഇല മുരടിപ്പ്. നീരൂറ്റി കുടിക്കുന്ന വെള്ളീച്ച, ഇലപ്പേന്‍, മുഞ്ഞ എന്നിവയെല്ലാം ഇതിനിടയാക്കാറുണ്ട്. മിക്കവാറും രോഗകാരിയായ വൈറസിനെ ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്ക് പരത്തുന്നത് വെള്ളീച്ചകളാണ്. ഇലകളുടെ അടിഭാഗത്തു അഞ്ച് ഗ്രാം സോപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് ശക്തിയായി ചീറ്റിച്ചാല്‍ വെള്ളീച്ചകളെ തുരത്താം.
വേപ്പ് അടങ്ങിയ കീടനാശിനികള്‍ അഞ്ച് മില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അതിലേക്ക് ഒരു മില്ലി പശയും ചേര്‍ത്ത് ഇലകളുടെ അടിവശത്തു തളിക്കുക. 'വെര്‍ട്ടിസീലിയം ലക്കാനി' 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളുടെ അടിഭാഗത്തു തളിക്കുക. ഡാല്‍ഡ, അമുല്‍ എന്നിവയുടെ ഒഴിഞ്ഞ ടിന്‍ പുറത്തു മഞ്ഞനിറത്തിലുള്ള പെയിന്റ് പൂശി ഉണങ്ങിയ ശേഷം അതില്‍ ആവണക്കെണ്ണ പുരട്ടി മുളക് ചെടികളുടെ പരിസരത്തു കെട്ടിത്തൂക്കുകയോ കമഴ്ത്തി നാട്ടുകയോ ചെയ്താല്‍ വെള്ളീച്ചയും മറ്റും അതില്‍ ഒട്ടിപ്പിടിച്ചു നശിച്ചുകൊള്ളും.
ഇവിടെയെല്ലാം ഒരു കാര്യം ശ്രദ്ധിക്കാനുള്ളത് ഇലകുരുടിപ്പ് വരുന്നതിനുമുന്‍പ് തന്നെ പ്രതിരോധമായി ചെയ്താലേ ജൈവരീതികള്‍ പൂര്‍ണഫലം തരുകയുള്ളൂ എന്നതാണ്. (വാണിജ്യകൃഷിയിലാണെങ്കില്‍ ഇവയ്ക്കു പുറമേ ഇനിപ്പറയുന്ന കീടനാശിനികളിലൊന്ന് നിശ്ചിത വീര്യത്തില്‍ തളിച്ച് കീടനിയന്ത്രണം ഉറപ്പാക്കാം; ഇമിഡാക്‌ളോപ്രിഡ് മൂന്ന് മില്ലി പത്തുലിറ്റര്‍ വെള്ളത്തില്‍; സ്‌പൈറോമെസിഫെന്‍ ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചത്). വീട്ടുകൃഷിയില്‍ ആദ്യം സൂചിപ്പിച്ച ജൈവരീതികള്‍ തന്നെ മതിയാകും.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: How to prevent the stunting of the green chilli leaf
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..