Photo: Mathrubhumi Archives
നന്നായി കായ്ക്കുന്ന തെങ്ങില്‍ ആറുമാസമായി ഓലകള്‍ക്കു കറുപ്പുനിറം. അടിയിലായി വെള്ളപ്പാറ്റകള്‍ ഉണ്ട്. ഇത് ഏതു രോഗമാണ് ?
ഇത് വെള്ളീച്ചയുടെ ഉപദ്രവമാണ് എന്നുകരുതാം. വെള്ളപ്പാറ്റ എന്നത് വെള്ളീച്ചകളാണ്. ഓലയുടെ അടിഭാഗത്താണ് ഇവ മുട്ടകള്‍ ഇടുന്നതും വളരുന്നതും നീരൂറ്റിക്കുടിക്കുന്നതും. ഇത് ഓലകളെ മഞ്ഞളിപ്പിക്കും. ഒപ്പം വെള്ളീച്ചകളുടെ വിസര്‍ജ്യം പതിക്കുന്നിടം കരിംപൂപ്പ് പിടിക്കുകയും ചെയ്യും. ഇതാണ് കറുപ്പ് നിറത്തിനു കാരണം.
കാലാവസ്ഥാമാറ്റം വെള്ളീച്ചയ്ക്കു വളരാന്‍ വളരെ അനുകൂലമാണ്. വെര്‍ട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വെള്ളീച്ചയുള്ള ഓലകളുടെ അടിയില്‍ നന്നായി തളിക്കുക. കറുത്ത പൂപ്പല്‍പ്പാട ഇളക്കിക്കളയാന്‍ ഒരു ശതമാനം വീര്യത്തില്‍ സ്റ്റാര്‍ച്ചു ലായനി അല്ലെങ്കില്‍ 2 ലിറ്റര്‍ കഞ്ഞിവെള്ളം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു ഓലകളുടെ അടിവശത്തു തളിച്ചുകൊടുക്കുക.
ആവണക്കെണ്ണ പുരട്ടിയ മഞ്ഞക്കാര്‍ഡുകള്‍ തെങ്ങുകളില്‍ തൂക്കിയിട്ടാല്‍ പറന്നുനടക്കുന്ന വെള്ളീച്ചകള്‍ പറ്റിപ്പിടിച്ചു നശിക്കും. ഓലയുടെ അടിവശത്ത് 0.5 ശതമാനം വീര്യത്തില്‍ വേപ്പെണ്ണ തളിക്കുകയും ചെയ്യാം.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: How to control pests attack in coconut trees
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..