പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
പച്ചമുളകിലെ കുരുടിപ്പുമുതല്‍ തേങ്ങയിലെ കരപ്പന്‍വരെയുണ്ടാക്കുന്നത് നീരൂറ്റിക്കുടിക്കുന്ന മണ്ഡരികളാണ്. നേരിട്ട് കാണാന്‍ കഴിയുന്നതിലും കുഞ്ഞനാണിവ. ചെടിയുടെ ഇലച്ചാറുകള്‍ ഊറ്റിക്കുടിക്കുക മാത്രമേ മണ്ഡരി ചെയ്യുന്നുളളൂവെങ്കിലും ആക്രമിക്കപ്പെട്ട ഭാഗം കുരുടിച്ചു പോകുന്നതാണ് പൊതുലക്ഷണം.
പച്ചമുളക് കൃഷിയെ കൂടുതല്‍ നശിപ്പിക്കുന്നതും മണ്ഡരികള്‍ തന്നെയാണ്. മണ്ഡരിയുടെ ജീവിത ദശ വളരെ ചെറുതാണ്. അതുകൊണ്ട് ഒരു വിളയുടെ വളര്‍ച്ചയില്‍ മണ്ഡരിയുടെ പലതലമുറകളുടെ ആക്രമണം പ്രതീക്ഷിക്കണം.
നിയന്ത്രണം
മണ്ഡരിയുടെ നിയന്ത്രണത്തിനായി വിഷവീര്യമുള്ള കീടനാശിനി ഉപയോഗിച്ചാല്‍ മണ്ഡരി വളരെ പെട്ടെന്ന് വര്‍ധിതവീര്യത്തോടെ അടുത്ത തലമുറയെ സൃഷ്ടിക്കും. പിന്നീടുള്ള കൃഷിയില്‍ രാസകീടനാശിനി ഏശാതെ വരുമെന്നാണ് അനുഭവം.
തടയാം
നടുന്നതിന് രണ്ടാഴ്ചമുമ്പ് സെന്റൊന്നിന് മൂന്ന് കിലോഗ്രാം പൊടിഞ്ഞ കുമ്മായം ഇളക്കിച്ചേര്‍ക്കണം. പൊടിഞ്ഞ ചാണകവളവും ശീമക്കൊന്നയും അടിവളമാക്കുന്നതും നന്ന്. മഗ്‌നീഷ്യം സള്‍ഫേറ്റ് പച്ചമുളക് തൈ നട്ട് 15 ദിവസത്തിന്റെയും 45 ദിവസത്തിന്റെയും ഇടവേളകളില്‍ സെന്റൊന്നിന് 320 ഗ്രാം എന്ന തോതില്‍ ചേര്‍ക്കാം.
മണ്ഡരിയുടെ ആക്രമണം കാണുമ്പോള്‍ത്തന്നെ വേപ്പെണ്ണ-വെളുത്തുള്ളി-ബാര്‍സോപ്പ് മിശ്രിതം രണ്ടുശതമാനം വീര്യത്തില്‍ തളിച്ചുകൊടുക്കണം. കുരുടിച്ച ഭാഗങ്ങള്‍ മുറിച്ചുമാറ്റിയതിന് ശേഷം സ്‌പ്രേ ചെയ്യാം. പ്രായംചെന്ന പച്ചമുളക് ചെടികള്‍ കത്തിക്കുന്നതും കീടബാധ കുറയ്ക്കും.
Content Highlights: how to care of green chilli
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..