പ്രതീകാത്മക ചിത്രം : Photo: Fred TANNEAU / AFP
ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കുന്നതിനും നേരത്തേ പുഷ്പിക്കുന്നതിനും പൂക്കൊഴിച്ചില്‍ തടയുന്നതിനും കായ് പിടിത്തം വര്‍ധിപ്പിക്കുന്നതിനും കായകള്‍ വേഗം പഴുക്കുന്നതിനുമൊക്കെ സഹായകമായ ഒട്ടേറെ ഹോര്‍മോണുകള്‍ വിപണിയില്‍ ലഭ്യമാണ്. പച്ചക്കറിവിളകളില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയുന്ന ഏതാനും ഹോര്‍മോണുകളെയും അവയുടെ ഉപയോഗരീതിയെയും പരിചയപ്പെടാം.
- തക്കാളി, വഴുതന, വെണ്ട, മുളക് തുടങ്ങിയ പച്ചക്കറിയിനങ്ങളില്‍ പ്ലാനോഫിക്‌സ് എന്ന ഹോര്‍മോണ്‍ മൂന്നരമില്ലി പത്തുലിറ്റര്‍ വെള്ളത്തില്‍ചേര്‍ത്ത് മൂന്നാഴ്ച പ്രായത്തിലും പുഷ്പിക്കുമ്പോഴും ഇലകളില്‍ തളിക്കാം. പൂക്കരിച്ചില്‍ കുറയുന്നതിനും കായപിടിത്തം കൂട്ടുന്നതിനും ഇതുപകരിക്കും.
- പയറിന് പ്ലാനോഫിക്‌സ് ഉപയോഗിക്കുമ്പോള്‍ രണ്ടര മില്ലീലിറ്റര്‍ പത്തുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് വിത്തുമുളച്ച് ഒരുമാസത്തിനുശേഷവും രണ്ടുമാസത്തിനുശേഷവും ഓരോ തവണവീതം തളിച്ചുകൊടുക്കണം. ഇത് കായപിടിത്തം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
- വെള്ളരിവര്‍ഗവിളകളായ വെള്ളരി, പാവല്‍, മത്തന്‍, തണ്ണിമത്തന്‍ തുടങ്ങിയവയില്‍ പെണ്‍പൂക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും കായപിടിത്തം കൂട്ടാനും വിളവെടുപ്പ് നേരത്തേയാക്കാനും 'എത്രല്‍' (എത്തിഫോണ്‍ 40 ശതമാനം) എന്ന ഹോര്‍മോണ്‍ 3.75 മില്ലി പത്തുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് രണ്ടിലപ്രായത്തിലും നാലിലപ്രായത്തിലും ഓരോതവണ തളിച്ചുകൊടുക്കണം.
Content Highlights: growth hormone for vegetables
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..