-
പറമ്പില്‍ നട്ട ഇഞ്ചിച്ചെടികള്‍ വാടുന്നു. കട ചീയുന്നുമുണ്ട്. എന്താണ് പ്രതിവിധി
ഇടവിട്ടു പെയ്യുന്ന മഴയും മണ്ണിലെയും അന്തരീക്ഷത്തിലെയും അധികരിച്ച ഈര്‍പ്പാംശവും നിമിത്തം പിടിപെടുന്ന വാട്ടരോഗമാണിത്. വാട്ടം ബാധിച്ച ചെടികള്‍ ചുവട്ടിലെ മണ്ണോടെ പിഴുതുനീക്കി വാരങ്ങളില്‍ കുമ്മായം വിതറണം. സെന്റ്റിനു 2.5 കിലോഗ്രാം കുമ്മായം എന്നതാണ് തോത്.
തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞു ഒരു കിലോ സ്യൂഡോമോണസ് 20 കിലോ ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കില്‍ 20 കിലോ മണല്‍ എന്നിവയിലൊന്നുമായി കലര്‍ത്തി രോഗം കണ്ട ഇഞ്ചിത്തടങ്ങളിലും ചുറ്റുമുള്ള തടങ്ങളിലും ഇടണം. ഇഞ്ചിവാട്ടം ഫലവത്തായി നിയന്ത്രിക്കാന്‍ കഴിയും.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: Ginger disease and pest management
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..