-
ഒരേക്കറില്‍ കൈതച്ചക്ക വളര്‍ത്തുന്നുണ്ട്. ചില ചെടികളില്‍ തണ്ടു ചീയുന്നതായി കാണുന്നു. ഇവയില്‍നിന്ന് നടുഭാഗത്തെ ഇലകള്‍ വേഗം ഊരിപ്പോരുകയും ചെയ്യുന്നു. ഇലകള്‍ക്ക് നിറംമാറ്റവുമുണ്ട്. ഇത് വ്യാപിക്കുമോ. എങ്ങനെ നിയന്ത്രിച്ചുനിര്‍ത്താം?
കൈതച്ചക്ക ചെടികളെ ബാധിക്കുന്ന കുമിള്‍രോഗമാണിത്. രോഗഹേതുവായ കുമിളിന്റെ രോഗസംക്രമണത്തിനിടയാക്കുന്ന ഭാഗങ്ങള്‍ മണ്ണില്‍ത്തന്നെയാണുള്ളത്. യഥാസമയം നിയന്ത്രിച്ചില്ലെങ്കില്‍ വ്യാപിക്കും. ഇതിന് ബാക്ടീരിയപ്പൊടിയായ സ്യൂഡോമോണസ് തടത്തില്‍ ചേര്‍ക്കണം. ചെടിയുടെ കടയ്ക്കല്‍ 0.3 ശതമാനം വീര്യമുള്ള കോപ്പര്‍ ഓക്‌സിക്ലോറൈഡ് ചെടിത്തടത്തിലെ മണ്ണ് നന്നായി കുതിരും വിധം ഒഴിച്ച് കൊടുക്കണം.
ഗുരുതരരോഗം ബാധിച്ച ചെടികളെ കൃഷിയിടത്തില്‍നിന്ന് നീക്കി നശിപ്പിക്കാനും ശ്രദ്ധിക്കണം. തുടര്‍കൃഷിയിലും ഈ കുമിള്‍ബാധ വരാതിരിക്കാന്‍ ഇവ നിര്‍ബന്ധമായി ചെയ്‌തേ തീരൂ. നടീല്‍വേളയില്‍ കന്നുകള്‍ അമിതമായി താഴ്ത്തി നടുന്നതും ചെടിയുടെ മധ്യഭാഗത്തു(ഹാര്‍ട്ട്)മണ്ണ് കയറുന്നതും പിന്നീട് രോഗത്തിനിടയാക്കും. അതിനാല്‍ നടുമ്പോള്‍ തന്നെ ഉയര്‍ത്തിക്കോരിയ വാരങ്ങളില്‍ ഇടയ്ക്കു വെള്ളം വാലാന്‍ നീര്‍വാര്‍ച്ച ചാലുകള്‍ ഇട്ടിട്ടുംവേണം കന്നുനടാന്‍.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: Control of pineapple diseases by Fungal antagonists
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..