തലശ്ശേരി: പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ മട്ടുപ്പാവ് കൃഷിയും ഔഷധ ഉദ്യാനവും വിജയമാക്കി കരിയാട് മൗണ്ട് ഗൈഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ആശയസാക്ഷാത്കാരമാണ് കൃഷിയിലൂടെ സാര്‍ഥകമായത്. പഠനത്തിന്റെ തിരക്കിനിടയിലും സമയം കണ്ടെത്തി മികച്ച വിളവെടുപ്പ് നടത്താനായതിലുള്ള ഉത്സാഹത്തിലാണ് കുട്ടികളെല്ലാം. 

Mount guide schoolജൈവവള ഉപയോഗം, കാര്‍ഷികവിളകളുടെ തിരിച്ചറിയല്‍, കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകള്‍ എന്നിവ മട്ടുപ്പാവ് കൃഷിയിലൂടെ കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതായി കാര്‍ഷിക കോ ഓര്‍ഡിനേറ്റര്‍ കെ.പി.ഗിരീശന്‍ പറഞ്ഞു. ഔഷധസസ്യശേഖരത്തില്‍ മുഞ്ഞ, കാട്ടരുക്ക്, തുളസി, തുമ്പ, മഞ്ഞള്‍, ശതാവരി, ചായ മന്‍സ, ചിത്തരത്ത എന്നിവയും പച്ചക്കറിയില്‍ വെണ്ട, ചീര, വെള്ളരി എന്നിവയുമുണ്ട്. 

വിളവെടുപ്പിന്റെ ഉദ്ഘാടനം മൗണ്ട് ഗൈഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാന്‍ പി.എ.റഹ്മാന്‍ നിര്‍വഹിച്ചു. എക്സിക്യുട്ടീവ് ഡയരക്ടര്‍ കെ.കെ.ഫൈസല്‍ അധ്യക്ഷത വഹിച്ചു. ടി.കെ.ഹാഷിം, പ്രിന്‍സിപ്പല്‍ ടി.ഷംഷാദ, ഫിനാന്‍സ് മാനേജര്‍ റിയാസ്, സമദ് അറക്കല്‍ എന്നിവര്‍ സംസാരിച്ചു. ഔഷധസസ്യപ്രദര്‍ശനവും നടന്നു.

Content highlights: Terrace garden, Agriculture, Mount guide international school, Thalassery