ആലപ്പുഴ: ചിപ്പി കൂണ്‍കൃഷിയില്‍ വിജയഗാഥയുമായി ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരന്‍ മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്. 

സീഡ് ക്ലബ്ബിലെ രണ്ടാംവര്‍ഷ അഗ്രികള്‍ച്ചര്‍ വിദ്യാര്‍ഥികളാണ് കൃഷി നടത്തുന്നത്. കൂണ്‍വിത്തും ആവശ്യമായ അനുബന്ധ സാമഗ്രികളും വിലയ്ക്ക് വാങ്ങിയാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
 
കൃഷിയ്ക്കായി വൈക്കോല്‍ ബഡുകള്‍ തയ്യാറാക്കുന്നതും അവ പോളിത്തീന്‍ കവറുകളില്‍ നിറയ്ക്കുന്നതും കൂണ്‍വിത്തുകള്‍ അതില്‍ വിതറുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളാണ് ചെയ്യുന്നത്.

കൃഷിപരിപാലനവും സീഡ് ക്ലബ്ബ് വിദ്യാര്‍ഥികളാണ് നടത്തുന്നത്. ക്ലാസ് മുറിയോട് ചേര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ ഒരുമുറിയിലാണ് കൂണ്‍കൃഷി ചെയ്യുന്നത്. 60 ഓളം ബഡുകളിലായാണ് കൃഷി. ആവശ്യക്കാരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൂടാതെ സമീപവാസികള്‍ക്കും ഇവിടെനിന്ന് കൂണ്‍ വിലയ്ക്ക് നല്‍കുന്നുണ്ട്. കൂണ്‍കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പ്രിന്‍സിപ്പല്‍ എസ്.ആര്‍. അഭില നിര്‍വഹിച്ചു.