പൂക്കളുടെയും ചെടികളുടെയും മനോഹാരിതയില്‍ മനം കവരാത്തവരുണ്ടാകുകയില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന വിനോദവും പൂന്തോട്ട പരിപാലനം തന്നെ .വീട്ടുമുറ്റത്തെ ചെറിയ പൂന്തോട്ടങ്ങളില്‍ തുടങ്ങി ഓഫീസുകളിലും വന്‍കിട സ്ഥാപനങ്ങളുടെ അകത്തളങ്ങള്‍ വരെ ഇന്ന് ചെടികള്‍ വളര്‍ത്തി തുടങ്ങിയിരുന്നു. 

എറണാകുളം, തിരുവാങ്കുളത്തെ ഡയാന ജോര്‍ജ് എന്ന വീട്ടമ്മ വീട്ടുവളപ്പില്‍ പച്ചക്കറികളും, ചെടികളും വളര്‍ത്തിയായിരുന്നു തുടക്കം. കോട്ടയത്തെ കാര്‍ഷിക പൈതൃകമുള്ള കുടുംബത്തില്‍ ജനിച്ച ഇവര്‍ വിദേശയാത്രക്കിടെ അകത്തളങ്ങളിലെ പൂന്തോട്ടങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് അവയെ കുറിച്ച് കൂടുതല്‍ പഠിച്ചു. 

അകത്തളങ്ങളിലേയ്ക്ക് യോജിച്ച ചെടികള്‍ വിദേശത്തുനിന്ന് ഉള്‍പ്പെടെ ശേഖരിച്ചു. അവ നാട്ടിലെ പരിസ്ഥിതിക്കനുരൂപമായി വളര്‍ത്തി. തുടര്‍ന്ന് അവയെ കുറിച്ച് നവ മാധ്യമങ്ങളില്‍ എഴുതി. ഇവ കണ്ട് അന്വേഷിച്ച ഓഫീസുകളില്‍ ചെടികള്‍ എത്തിച്ചു നല്‍കി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

ഇന്ന് കമ്പനികളുടെ കേന്ദ്രമായ കാക്കനാട്ടെ സ്ഥാപനങ്ങളില്‍ മിക്കവയിലും ഇവരുടെ ചെടികള്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ചെടികള്‍ക്ക് സ്വയം ജലം നല്‍കാന്‍ കഴിവുള്ള ചെടിച്ചട്ടികളില്‍, ജൈവവളങ്ങള്‍ കലര്‍ത്തിയ പ്രത്യേക  മിശ്രിതത്തില്‍ ഭാഗിക വെയിലില്‍ വളരുന്ന ഇലച്ചെടികളും പൂച്ചെടികളും നടുന്നു. ഇവയ്ക്ക് പരിചരണവും കുറച്ചു മതി. 

ചെടികളോടുള്ള പ്രണയം മൂലം ഐ.ടി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും ഉദ്യാന പരിപാലനത്തില്‍ ശ്രദ്ധിക്കുന്ന ഡയാന പറയുന്നത് ചെടികള്‍ക്കിടയിലെ ജീവിതം മാനസിക ഉല്ലാസത്തിന് സഹായകരവും, ചെറിയ വരുമാനമാര്‍ഗ്ഗവുമാണെന്നാണ്. ഡയാനക്ക് പിന്തുണയുമായി ഐ.ടി ഉദ്യോഗസ്ഥനായ ജോര്‍ജിനുമുണ്ട്.

Phone: 9400393411

Content Highlights: Interior Gardening- Success Story Of A Women