ഐ.ടി എന്‍ജിനീയറായി ജോലി ചെയ്തിരുന്ന അനൂപ് മാസാവസാനം തരക്കേടില്ലാത്ത ശമ്പളം വാങ്ങിയിരുന്നു. വാര്‍ഷിക വരുമാനം 6.5 ലക്ഷമായിരുന്നു. പക്ഷേ എങ്ങനെയെങ്കിലും 'വീക്കെന്റ്' ആയാല്‍ അടിച്ചുപൊളിക്കാമല്ലോ എന്ന ഒരേ ഒരു ആശ്വാസത്തിലായിരുന്നു ഈ ചെറുപ്പക്കാരന്‍ ഐ.ടി മേഖലയില്‍ ജോലി തുടര്‍ന്നത്.  കക്ഷി ഇപ്പോള്‍ നല്ല കൃഷിക്കാരനാണ്. കിട്ടിയത് മനസമാധാനവും ഒപ്പം വര്‍ഷാവസാനം 20 ലക്ഷം വിറ്റുവരവും. സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ ജോലി രാജി വെക്കാന്‍ രണ്ടു വട്ടം ചിന്തിക്കേണ്ടി വന്നില്ല അനൂപിന്.

Anup
അനൂപ് പാട്ടീല്‍:
Photo:betterindia.com

മഹാരാഷ്ട്രയിലെ സാങ്ഗ്‌ളി സ്വദേശിയാണ് അനൂപ്. മടുപ്പിക്കുന്ന ജോലിയില്‍ നിന്ന് കൃഷിയിലേക്കിറങ്ങുന്നതിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഈ ചെറുപ്പക്കാരന്‍  ഗുജറാത്തിലെയും കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും കര്‍ഷകരെ ചെന്നു കണ്ടു. എങ്ങനെ കൃഷി ചെയ്യണമെന്ന് ചോദിച്ച് മനസിലാക്കി. 

അനൂപ് ഇന്ന് 12 ഏക്കര്‍ കൃഷിസ്ഥലത്ത് 10-15 തൊഴിലാളികളുമായി നല്ലൊരു കാര്‍ഷിക ജീവിതം നയിക്കുന്നു. വ്യത്യസ്ത നിറങ്ങളിലുള്ളതും പച്ചനിറമുള്ളതുമായ കാപ്‌സിക്കം, സ്വീറ്റ് കോണ്‍, കരിമ്പ്, ചെണ്ടുമല്ലി എന്നിവ ഈ ചെറുപ്പക്കാരന്റെ തോട്ടത്തില്‍ വളരുന്നു. 

' എന്‍ജിനീയറായിരുന്നപ്പോള്‍ മാസാവസാനം എനിക്ക് കിട്ടിക്കൊണ്ടിരുന്നത് 6.5 ലക്ഷമായിരുന്നു. ഇപ്പോള്‍ ഇരട്ടി സമ്പാദ്യവും സംതൃപ്തിയും മനസമാധാനവും ലഭിക്കുന്നുണ്ടെന്നതാണ് വ്യത്യാസം.' അനൂപ് പറയുന്നു. 

പോളിഹൗസ് കൃഷിയാണ് ഇദ്ദേഹം ചെയ്യുന്നത്. മാര്‍ക്കറ്റിങ്ങിലുള്ള വൈദഗ്ദ്ധ്യം മൂലം ആദ്യത്തെ വര്‍ഷം തന്നെ കൃഷിയിലൂടെ ലാഭം കൊയ്യാന്‍ കഴിഞ്ഞു. ക്രിസാന്തമം വളര്‍ത്താന്‍ ശ്രമം തുടങ്ങിയെങ്കിലും മാര്‍ക്കറ്റില്‍ വില കുറഞ്ഞപ്പോള്‍ വലിയ നഷ്ടം വന്നു. അതോടെ പരീക്ഷണം നിര്‍ത്തി. പിന്നീട് നാല് ഏക്കറില്‍ ചെണ്ടുമല്ലി വളര്‍ത്തി. കിലോയ്ക്ക്് 50 രൂപ മുതല്‍ 60 രൂപ വരെ കിട്ടി.

software
അനൂപ് തന്റെ കൃഷിസ്ഥലത്ത് :Photo: Betterindia.com

കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ് ഏകദേശം 20-25 ലക്ഷമായിരുന്നു. അതിലും കൂടുതല്‍ ലാഭം ഈ വര്‍ഷം പ്രതീക്ഷിക്കുന്നുവെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. 

Contact: mail2patilanup@gmail.com

Content highlights: Agriculture, Organic farming, Polyhouse farming, Marigold