അത്യുത്പാദനശേഷിയുള്ള അഞ്ചിനം നെല്‍ക്കൃഷിയുമായി മടിയ പാടശേഖരത്തിലെ കര്‍ഷകന്‍ പ്രഭാകരന്‍. 72 ന്റെ നിറവിലും നെല്‍ക്കൃഷിയില്‍ പുതിയ മാനംതേടുന്ന ഈ മേഖലയിലെ ഏക കര്‍ഷകനുമാണ് ഇദ്ദേഹം. ഇക്കുറി ഒന്നാംവിളയ്ക്ക് തിരഞ്ഞെടുത്തത് അക്ഷയ, മഹാമായ, സിഗപ്പി, സുപ്രിയ, ആടുതുറെ ഷോര്‍ട്ട് എന്നീ ഇനങ്ങളാണ്.
അടുത്തകാലത്ത് പട്ടാമ്പി കാര്‍ഷികഗവേഷണകേന്ദ്രം പുറത്തിറക്കിയ അക്ഷയയ്ക്കാണ് ഈ കര്‍ഷകന്‍ മുന്‍തൂക്കം കൊടുത്തിരിക്കുന്നത്. മറ്റ് വിത്തുകളെ അപേക്ഷിച്ച് അക്ഷയയ്ക്ക് 45 മുതല്‍ 55 വരെ ചിനപ്പുകളും അതില്‍ ഇടതൂര്‍ന്ന നെല്‍ക്കതിരിന്‍ മണികളും ഉണ്ടാകും. ഛത്തീസ്ഗഢ് കാര്‍ഷികസര്‍വകലാശാലാ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തതാണ് മഹാമായ. വെള്ള അരിയും ഏക്കറില്‍ 800 കിലോഗ്രാം നെല്ലും ലഭിക്കും. പ്രതിരോധശേഷിയുമുണ്ട്.
ഐ.ആര്‍.ആര്‍.ഐ. ഫിലിപ്പീന്‍സ് വികസിപ്പിച്ച സിഗപ്പിയാണ് മറ്റൊന്ന്. മഴയില്‍ ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നാലും വിളനാശം ഉണ്ടാകില്ല. ആടുതുറെ ഷോര്‍ട്ടിന്റെ അരിക്ക് നല്ല വെള്ളനിറമാണ്. ചെറുതും സ്വാദുള്ളവയും പാലക്കാട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒന്നുമാണ്.
ഓരോ വിത്തിനും അതിന്റേതായ പ്രത്യേകതകളുണ്ടെന്നും പ്രഭാകരന്‍ പറഞ്ഞു. ഗവേഷണകേന്ദ്രങ്ങള്‍ പുറത്തിറക്കുന്ന പുതിയ ഇനം വിത്തുകള്‍ക്ക് കൃഷിഭവനെ സമീപിക്കുന്ന കര്‍ഷകനും പരമ്പരാഗത കൃഷി രീതിയും ആധുനിക കൃഷിരീതികളും സംയോജിപ്പിച്ച് കൃഷിചെയ്യുന്ന കര്‍ഷകനാണ് പ്രഭാകരന്‍.
Content Highlights: A farmer's journey to explore paddy varieties