നാളികേരത്തിന്റെ അനുപമമായ വിശേഷങ്ങള്‍ എത്രപറഞ്ഞാലും അധികമാവില്ല. പോഷകസമൃദ്ധവും സ്നിഗ്ധവും ഊര്‍ജദായകവുമായ ഉള്‍ക്കാമ്പാണ് നാളികേരത്തിന് ലോകമെമ്പാടും ആരാധകവൃന്ദത്തെ സൃഷ്ടിച്ചത്. സര്‍വഗുണസമ്പന്നമായ നാളികേരത്തിനുള്ളില്‍ അതിലേറെ മധുരവും മേന്മയുമുള്ള സവിശേഷപദാര്‍ഥം രൂപംകൊള്ളാറുണ്ട്- അതാണ് 'കോക്കനട്ട് ആപ്പിള്‍' എന്നുപേരെടുത്ത 'പൊങ്ങ്'.
ലോകത്തെ എത്ര വിലകൂടിയ മധുരപലഹാരം കഴിച്ചാലും ഒരു പൊങ്ങ് ആസ്വദിക്കുന്നതിന്റെ സുഖമോ നാവുത്രസിപ്പിക്കുന്ന മധുരമോ കിട്ടില്ല. ഇതാണ് അപൂര്‍വ ഭക്ഷ്യവസ്തുവായ പൊങ്ങിന്റെ മുഖമുദ്രയും, ശാസ്ത്രീയമായി പൊങ്ങ് നാളികേരത്തിന്റെ വിത്തിലയുടെ രൂപാന്തരമാണ്. ബീജാന്നത്തില്‍നിന്ന് ഇതിനെ വേര്‍തിരിച്ചറിയാന്‍ ഇതിന് തൂവെള്ളനിറമാണ് പ്രകൃതി നല്‍കിയത്. തൈകള്‍ക്ക് പ്രാഥമികമായി മുളയ്ക്കാന്‍ പ്രകൃതിതന്നെ ഒരുക്കിയ ഈ കന്നിഭക്ഷണം എത്രമാത്രം മധുരതരവും ധാതുസമൃദ്ധവുമാണെന്ന്
നാളികേരത്തിന്റെ അനുപമമായ വിശേഷങ്ങള്‍ എത്രപറഞ്ഞാലും അധികമാവില്ല. പോഷകസമൃദ്ധവും സ്നിഗ്ധവും ഊര്‍ജദായകവുമായ ഉള്‍ക്കാമ്പാണ് നാളികേരത്തിന് ലോകമെമ്പാടും ആരാധകവൃന്ദത്തെ സൃഷ്ടിച്ചത്. സര്‍വഗുണസമ്പന്നമായ നാളികേരത്തിനുള്ളില്‍ അതിലേറെ മധുരവും മേന്മയുമുള്ള സവിശേഷപദാര്‍ഥം രൂപംകൊള്ളാറുണ്ട്- അതാണ് 'കോക്കനട്ട് ആപ്പിള്‍' എന്നുപേരെടുത്ത 'പൊങ്ങ്'.
ലോകത്തെ എത്ര വിലകൂടിയ മധുരപലഹാരം കഴിച്ചാലും ഒരു പൊങ്ങ് ആസ്വദിക്കുന്നതിന്റെ സുഖമോ നാവുത്രസിപ്പിക്കുന്ന മധുരമോ കിട്ടില്ല. ഇതാണ് അപൂര്‍വ ഭക്ഷ്യവസ്തുവായ പൊങ്ങിന്റെ മുഖമുദ്രയും, ശാസ്ത്രീയമായി പൊങ്ങ് നാളികേരത്തിന്റെ വിത്തിലയുടെ രൂപാന്തരമാണ്. ബീജാന്നത്തില്‍നിന്ന് ഇതിനെ വേര്‍തിരിച്ചറിയാന്‍ ഇതിന് തൂവെള്ളനിറമാണ് പ്രകൃതി നല്‍കിയത്. തൈകള്‍ക്ക് പ്രാഥമികമായി മുളയ്ക്കാന്‍ പ്രകൃതിതന്നെ ഒരുക്കിയ ഈ കന്നിഭക്ഷണം എത്രമാത്രം മധുരതരവും ധാതുസമൃദ്ധവുമാണെന്ന് പറയേണ്ടതില്ലല്ലോ. മുളയ്ക്കാന്‍ തുടങ്ങുന്ന ഒരു നാളികേരം ശ്രദ്ധാപൂര്‍വം തുറന്നാല്‍ നൈസര്‍ഗികസുഗന്ധമുള്ള പൊങ്ങ് കിട്ടും. ഇത് അതേപടി ഭക്ഷിക്കാന്‍ അത്യുത്തമം. ഒന്നോ രണ്ടോ ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും കേടാകില്ല. ഇന്ത്യയും ലാറ്റിനമേരിക്കയുമാണ് ഏറ്റവുമധികം പൊങ്ങ് ഉപയോഗിക്കുന്ന രാജ്യങ്ങള്‍. 'ഒരു ഫലത്തിനുള്ളില്‍ മറ്റൊരു വിശിഷ്ടഫലം' എന്നാണ് പൊങ്ങിനെ വിശേഷിപ്പിക്കാറ്.
തെങ്ങിന്റെ അതിവിശിഷ്ടവും മധുരതരവുമായ മറ്റൊരു ഭാഗമുണ്ട്-തെങ്ങിന്‍ മണ്ട അഥവാ 'പാം കാബേജ്'. തെങ്ങിന്റെ ഏറ്റവും മൃദുലവും ഇളയതുമായ ഭാഗമാണിത്. 'തെങ്ങിന്റെ ഹൃദയം' എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. തെങ്ങ് എന്ന അദ്ഭുതവൃക്ഷത്തിന്റെ വളര്‍ച്ചയുടെ കാതലാണിവിടം. പൂര്‍ണവളര്‍ച്ചയെത്തിയ തെങ്ങിന്‍മണ്ടയ്ക്ക് ഏകദേശം 12 കിലോഭാരം കാണും. അത്യപൂര്‍വമായിമാത്രമേ ഈ വിശിഷ്ടഭോജ്യം ലഭിക്കൂ എന്ന് പറയേണ്ടതില്ലല്ലോ. തെങ്ങ് സ്വയം വീഴുകയോ മുറിച്ചുവീഴ്ത്തുകയോ ചെയ്യാതെ 'പാം കാബേജ്' കണികാണാന്‍പോലും കിട്ടില്ല! അതുകൊണ്ടുതന്നെ അതിന് സാധ്യത വിരളവും.
തെങ്ങിന്‍ മണ്ടയില്‍ ഒത്ത നടുക്കായി ക്രീംനിറത്തില്‍ വളര്‍ച്ചാമുകുളങ്ങളുടെ ഒരു കൂട്ടമാണിത്. ഇവിടെനിന്നാണ് തെങ്ങിന്റെ പുതുനാമ്പോലകള്‍ തലനീട്ടുന്നത്. 28-30 ദിവസം കൂടുമ്പോള്‍ ഇവിടെനിന്ന് മുകുളംപൊട്ടി ഓല വിരിയും. ഈ ഭാഗത്തിന് നാളികേരത്തിന്റെ സ്വതസിദ്ധമായ സുഗന്ധവും കറുമുറെകടിച്ചുതിന്നാനുള്ള ഘടനയുമുണ്ട്. സലാഡായി ഇത് ഉപയോഗിക്കാറുണ്ട്. ശീതീകരിച്ച പാം കാബേജിന് അന്താരാഷ്ട്രവിപണിയില്‍ വന്‍ ഡിമാന്റാണ്. ലഭ്യമാകാനുള്ള വൈഷ്യമ്യവും മികച്ചവിലയും നിമിത്തം പാം കാബേജിന് 'ലക്ഷപ്രഭുവിന്റെ സലാഡ്'(millionaire's salad) എന്നും ഓമനപ്പേരുണ്ട്. പോഷകസമൃദ്ധവും ധാതുസമ്പന്നവുമാണിത്.
Content Highlights: World Coconut Day 2020, Sprouted Coconut Information and Facts