1. സ്ഥിരമായി കായ്പിടിത്തമുള്ള, നനയില്ലെങ്കില്‍പ്പോലും 80 തേങ്ങയില്‍ കുറയാത്ത വാര്‍ഷിക വിളവ് തരുന്നത്
2. ഇരുപത് കൊല്ലത്തിലേറെ പ്രായമുള്ള തെങ്ങുകള്‍
3.തെങ്ങില്‍, വിരിഞ്ഞു നില്‍ക്കുന്ന 30 മുതല്‍ 40 വരെ തെങ്ങോലകള്‍ വേണം
4.നല്ല ബലവും വലിപ്പവും വരുന്ന ഓലകളുള്ള തെങ്ങ് നല്ലതാണ്
5. തെങ്ങിന്‍തടിയില്‍ ഉറപ്പായി പിടിച്ചുനില്‍ക്കുന്ന 'മടല്‍' ഉണ്ടായിരിക്കണം
6. വര്‍ഷത്തില്‍ 12 കുല തേങ്ങയെങ്കിലുമുള്ള തെങ്ങ് 
7.ഇടത്തരം വലിപ്പവും ദീര്‍ഘാകൃതിയുമുള്ള തേങ്ങയുള്ള തെങ്ങായിരിക്കണം
8.പൊതിച്ച തേങ്ങകള്‍ക്ക് 600 ഗ്രാമില്‍ കുറയാത്ത തൂക്കം വേണം
9.തേങ്ങയൊന്നിന് 150 ഗ്രാമോ അതിലധികമോ കൊപ്രയുണ്ടായിരിക്കണം